ഐ.സി.പി.എഫ് പത്തനംതിട്ട: പരീക്ഷ വെബിനാർ ജനുവരി 30 ന്

പത്തനംതിട്ട: കേരളാ സിലബസിൽ പത്ത്, പന്ത്രണ്ട് ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാർച്ചിലെ വാർഷിക പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലാണ്. കേന്ദ്ര സിലബസ് പഠിക്കുന്ന വിദ്യാർത്ഥികൾക്കും അടുത്ത മാസങ്ങളിൽ ബോർഡ് പരീക്ഷയുണ്ടാകും. സമ്മർദ്ദമില്ലാതെയും ശരിയായ തയ്യാറെടുപ്പോടെയും പരീക്ഷയ്ക്കായി ഒരുങ്ങാം. വിവിധ സിലബസുകളിൽ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഐ.സി.പി.എഫ് പത്തനംതിട്ട ഒരു പരീക്ഷാ മാർഗനിർദ്ദേശ സെമിനാർ ഓൺലൈനായി ക്രമീകരിക്കുന്നു. കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഗണിതശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തോമസ് മാത്യു സെഷൻ നയിക്കുന്നു. ജനുവരി 30 ശനിയാഴ്ച വൈകിട്ട് ആറുമണി മുതൽ സൂമിലാണ് വെബിനാർ.

-ADVERTISEMENT-

You might also like
Comments
Loading...