മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ആദരവ്

തൊഴിയൂർ: മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ സോദരി സഭയായ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായെ സഭ ആദരിച്ചു.
ശനിയാഴ്ച്ച രാവിലെ സഭാ ആസ്ഥാനമായ തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക ദേവാലയത്തിൽ മാർത്തോമ്മാ മെത്രാപ്പോലീത്താ കുർബ്ബാന അർപ്പിച്ചു. തുടർന്ന് മലബാർ സ്വതന്ത്ര സുറിയാനി സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൽ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനം മാർത്തോമ്മാ സഭയുടെ മലബാർ – കുന്നംകുളം ഭദ്രാസനാധിപൻ തോമസ് മാർ തീത്തോസ് എപ്പിസ്‌ക്കോപ്പാ ഉദ്ഘാടനം ചെയ്തു. വൈദീക ട്രസ്റ്റി ഫാദർ പ്രിൻസ് ഐ കോലാടി സ്വാഗതം പ്രസംഗം നടത്തി. അൽമായ ട്രസ്റ്റി ബിനോയ്‌ മാത്യു, ഭദ്രാസന ഇടവക സെക്രട്ടറി ഡേവി വി എം എന്നിവർ ആശംസകൾ അറിയിച്ചു. അൽമായ ട്രസ്റ്റി ഉപഹാര സമർപ്പണം നടത്തി. സപ്തതി നിറവിലായ മാർത്തോമ്മ സഭയുടെ യൂയാക്കീം മാർ കൂറിലോസ് എപ്പിസ്‌ക്കോപ്പാ സഭയ്ക്കു വേണ്ടി അൽമായ ട്രസ്റ്റി ഉപഹാരം നൽകി ആദരിച്ചു. സഭാ സെക്രട്ടറി ജോസഫ് തമ്പി സമ്മേളനത്തിൽ നന്ദി രേഖപ്പെടുത്തി. സഭയിലെ വൈദീക ശ്രേഷ്ഠരും വിവിധ സഭാ സ്ഥാനികളും സഭാ കൗൺസിൽ അംഗങ്ങളും മാർത്തോമ്മാ സഭയിലെ വൈദീകരും സഭയുടെ ഭക്ത സംഘടനാ ഭാരവഹികളും പ്രവർത്തകരും സഭാ വിശ്വാസികളും പങ്കെടുത്തു.

-ADVERTISEMENT-

You might also like
Comments
Loading...