കാലികം: വാട്സാപ്പ് ലോകത്തിൽ നിന്ന് സിഗ്നൽ ലോകത്തിലേക്ക് | ബിൻസൺ കെ. ബാബു

ഇന്നത്തെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് വാട്സാപ്പിൽ നിന്ന് സിഗ്നലിലേക്ക് വലിയ കൂട്ടം ആളുകൾ മാറിക്കൊണ്ടിരിക്കുന്നുവെന്നത്. വാട്സാപ്പിന്റെ പുതിയ നയങ്ങളും, സ്വകാര്യത നഷ്ടപെടുന്നു എന്നുള്ളതുമാണ് വാട്സാപ്പിന്റെ ഇടിവിന് കാരണമായിരിക്കുന്നത്. ഇന്നത്തെ നവീന മാധ്യമങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ ജനപ്രീതി നേടിയിട്ടുള്ളതും, ജനസംഖ്യയിൽ പകുതിയിലേറെ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനായിരുന്നു വാട്സാപ്പ്.

ആളുകൾ എപ്പോഴും മാറ്റങ്ങൾ ആഗ്രഹിക്കുന്നു. കൂടാതെ അവരവരുടെ സ്വകാര്യതയിൽ ആരും കൈകടത്താതെയുള്ള മേഖലകളാണ് ഓരോരുത്തരും തിഞ്ഞെടുക്കുന്നത്. ഇന്ന് ഇന്റർനെറ്റ്‌ സൗകര്യങ്ങൾ ഇല്ലാതിരിക്കുന്നത് ചിന്തിക്കാൻ പോലും പറ്റില്ല. ജീവിതത്തിന്റെ ഏത് കാര്യങ്ങളിലും അതിനെ ആശ്രയിക്കേണ്ടിവരുന്നുണ്ട്. എന്നാൽ നാം ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നാം എങ്ങനെയാണ് നവമാധ്യങ്ങൾ ഉപയോഗിക്കുന്നത്. ഒരുകാലത്ത് ക്രിസ്ത്യൻ സമൂഹത്തിൽ പ്രത്യേകിച്ച് പെന്തക്കോസ്ത് ഗോളത്തിൽ അനേക വിമർശനങ്ങൾ പൊങ്ങിവന്നിട്ടുണ്ട്. ഇതെല്ലാം പാപം ആണെന്നുള്ള ചിന്താഗതികൾ. എന്നാൽ അതെല്ലാം ഇന്ന് മാറി ഇതെല്ലാം ഉപയോഗിക്കാം പക്ഷെ നാം അതിനെ എപ്രകാരം ഉപയോഗിക്കുന്നു എന്നതാണ് മാനദന്ധം.

സിഗ്നൽ എന്ന ആപ്പ് എല്ലാ വിധത്തിലുള്ള സ്വകാര്യതകളും നൽകുന്നു എന്ന ഉറപ്പിലാണ് അനേകർ അതിനെ തിരഞ്ഞെടുക്കുന്നത്. അതുമല്ല ഗ്രൂപ്പുകളുടെ മഹാ വലയത്തിൽ നിന്ന് പുറത്ത് ചാടുകയും ചെയ്യാം. കൂടുതൽ പേരും അതിനെ മുൻനിർത്തിയും മാറ്റം ആഗ്രഹിക്കുന്നു. ഈ സംഭവങ്ങൾ എല്ലാം നടന്നപ്പോൾ വാട്സാപ്പ് കമ്പനി അവർ എടുത്ത തീരുമാനത്തിൽ അയവ് വരുത്താൻ നോക്കി. എന്നാൽ ഭൂരിപക്ഷം ആളുകളും സിഗ്നൽ എന്ന ലോകത്തിലേക്ക് ചേക്കേറികൊണ്ടിരിക്കുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ആരും തങ്ങളുടെതായ സ്വകാര്യങ്ങളിൽ മറ്റുള്ളവർ സ്വാതന്ത്ര്യം എടുക്കുവാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്ന് പല മേഖലകളിലും മറ്റുള്ളവരുടെ വിഷയങ്ങളിൽ കൈകടത്താനാണ് ആഗ്രഹം. അവരുടെ രഹസ്യങ്ങൾ എങ്ങനെങ്കിലും അറിയണം എന്ന വാഞ്ച.ആ സാഹചര്യങ്ങളിൽ നാം തിരിച്ചറിഞ്ഞു ജീവിക്കേണ്ടത് ആവശ്യമാണ്. ഏതൊരു മാധ്യമങ്ങളും ശ്രദ്ധിച്ച് സൂക്ഷിച്ച് ഉപയോഗിക്കുക. ഓരോ മുന്നറിയിപ്പിന്റെ സിഗ്നലുകളും മനസിലാക്കുക… ആപത്തിൽ പെടാതിരിക്കുക….

ബിൻസൺ കെ. ബാബു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.