ചെറുചിന്ത: ഉദ്ധാരണങ്ങളുടെ ദൈവം | ദീന ജെയിംസ് ആഗ്ര

പ്രശ്നകലുഷിതമായ ഒരുവർഷം കൂടി ചരിത്രതാളുകളിൽ ഇടം നേടി. പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതിയവർഷത്തെ സ്വാഗതം ചെയ്തപ്പോഴും പോയവർഷത്തിന്റെ ബാക്കിയെന്നപോലെ മഹാമാരിയുടെ തീകനലുകൾ കെട്ടടങ്ങാതെ കൂടെയുണ്ട്. കയ്‌പേറിയ അനുഭവങ്ങളുടെ ഓർമ്മകൾ…. ഓർക്കാഗ്രഹിക്കാത്ത ഇന്നലകൾ…. പലർക്കുമുണ്ട് അനുഭവങ്ങളേറെ.

Download Our Android App | iOS App

എന്നും കയ്പേറിയ അനുഭവങ്ങൾ മാത്രം സമ്മാനിക്കുന്നവനല്ല ദൈവം!!!മരുഭൂയാത്രയിൽ ശൂർ മരുഭൂമിയിൽ എത്തിയ യിസ്രായേൽ ജനം വെള്ളം കിട്ടാതെ മൂന്നുദിവസം സഞ്ചരിച്ചു. അവിടെ നിന്നും മാറായിൽ എത്തിയപ്പോൾ കിട്ടിയ വെള്ളം കയ്പ്പുള്ളത്. എത്ര ഭീകരത നിറഞ്ഞ ദിനങ്ങൾ…. എന്നാൽ ദൈവം മാറയെ മധുരമാക്കി മാറ്റി കൊടുത്തു. അത്രയുമല്ല അവിടെനിന്നും ദൈവം അവരെ എത്തിച്ചത് പന്ത്രണ്ട് നീരുറവ് ഉള്ള ഏലിമിൽ ആയിരുന്നു.
കഷ്ടതയിൽ നിന്നും ഉദ്ധരിച്ചു സമൃദ്ധമായ അനുഭവത്തിലേക്കു നയിക്കുന്ന ദൈവം!!!!
ജീവിതയാത്രയിൽ വരുന്ന ഓരോ അനുഭവങ്ങളിലും ശുഭപ്രതീക്ഷയോടെ മുന്നേറാം…..
ദൈവം നമുക്ക് ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു.

post watermark60x60

ദീന ജെയിംസ്

-ADVERTISEMENT-

You might also like
Comments
Loading...