ആഗോള ക്രൈസ്തവ പ്രാർത്ഥനദിനം ജനുവരി 9 ന്

 

രാജസ്ഥാൻ (ഉദയപൂർ) : ഭാരതത്തിന്റെ സൗഖ്യത്തിനും, അനുഗ്രഹത്തിനും, അഖണ്ഡതക്കുമായി ഭാരതത്തെ സ്നേഹിക്കുന്ന ലോക ജനത പ്രാർത്ഥനയിൽ അണിചേരുന്നു.

ജനുവരി 9 ന് ഇന്ത്യൻ സമയം രാവിലെ 8 മുതൽ 10 വരെ വിവിധ രാജ്യങ്ങളിൽ നിന്നും പ്രാർത്ഥനാ സഹകാരികൾ സൂം പ്ലാറ്റ്ഫോമിൽ ഒന്നിക്കുന്നു. ഉദയപൂര് ആസ്ഥാനമായുള്ള ഫിലദൽഫ്യ ഫെലോഷിപ്പ് ആണ് ഈ പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം കൊടുക്കുന്നത്. ആയിരം പേരുൾപ്പെടുന്ന പ്രാർത്ഥന സമ്മേളനം ആണ് ലക്ഷ്യമിടുന്നത്.

ക്രൈസ്തവ സമൂഹം എന്നും ഭാരതത്തിന്റെ അഭിവൃദ്ധിക്കായി നിലകൊണ്ടവരാണെന്നും, നമ്മുടെ രാജ്യം കടന്നു പോകുന്ന വിവിധ പ്രതിസന്ധിയിൽ ഒപ്പം നിന്ന് ഐക്യതയോടെ പ്രാർത്ഥിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നവരാണെന്നും, ആകയാൽ സഭാവിഭാഗ വ്യത്യാസമില്ലാതെ ആഗോള വ്യാപകമായ ഈ പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുക്കണമെന്നും ഭാരവാഹികളായ റവ, ഡോ. ജോയ് പുന്നൂസ്, റവ. ഡോ. പോൾ മാത്യൂസ്, റവ. കേ. എസ്. സാമുവൽ എന്നിവർ അറിയിച്ചു.

സൂം ഐ ഡി :83330037391

പാസ് കൊഡ് 2020

കൂടുതൽ വിവരങ്ങൾക്ക്

8003318200, 9986442166, 8949436700*

-Advertisement-

You might also like
Comments
Loading...