നവി മുംബൈ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പിനു പുതിയഭരണ സാരഥികൾ
മുംബൈ: നവി മുംബൈ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ 2026-2028 വർഷത്തെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ 2 വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രസിഡന്റ് പാസ്റ്റർ പോൾ വർഗീസ്ന്റെ അദ്ധ്യക്ഷതയിൽ ഏപ്രിൽ 12 നു കൂടിയ പൊതുയോഗത്തിൽ സെക്രട്ടറി ബ്രദർ സാം ആംബ്രോസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എം ഒ ജോൺ വരവ്-ചിലവ് കണക്കും അവതരിപ്പിച്ചു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ അടുത്ത 2 വർഷത്തേക്കുള്ള ഭാരവാഹികളായി പാസ്റ്റർ റെജി തോമസ് പ്രസിഡൻ്റ്, പാസ്റ്റർ സണ്ണി വർഗീസ് വൈസ് പ്രസിഡൻ്റ്, ബ്രദർ സാം ആംബ്രോസ് സെക്രട്ടറി, ബ്രദർ ഹാബേൽ ജേക്കബ് ജോയിന്റ് സെക്രട്ടറി, ബ്രദർ എം ഒ ജോൺ ട്രഷറാർ എന്നിവരും കമ്മിറ്റി മെംബേർസ് ആയി പാസ്റ്റർമാർ പോൾ വർഗീസ് ,ജോജി വർഗീസ്,ഹരിദാസ്,ജിക്സൺ ജെയിംസ്,സനൽ ദാസ്,ബിനോസ് ബേബി സഹോദരന്മാരിൽ നിന്ന് എം എം വർഗീസ്,എൻ വി വർഗീസ്, എൻ ജെ തോമസ്,അനു ചെറിയാൻ എന്നിവരും തിരഞ്ഞെടക്കപെട്ടു.

- Advertisement -

Comments are closed, but trackbacks and pingbacks are open.