ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് കാനഡ ഏകദിന സമ്മേളനം മെയ് 2 ന്

ബ്രാന്റ്ഫോഡ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ ഏകദിന കൂട്ടായ്മ മെയ് 2ന് ബ്രാന്റ്ഫോഡിൽ നടക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ സമ്മേളനം “നാം ക്രിസ്തുവിൽ ഒന്നാണ്” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് നടത്തുന്നത്.

യോഗത്തിൽ ദൈവദാസന്മാരായ ഡോ. റ്റിങ്കു തോംപ്സൺ, പാസ്റ്റർ സന്തോഷ് തര്യൻ, പാസ്റ്റർ എബിൻ അലക്സ്, പാസ്റ്റർ സാം ചാൾസ്, പാസ്റ്റർ ടൈറ്റസ് ജോർജ് എന്നിവരും സിസ്റ്റർ ഡോ. മിനി തര്യനും ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ശാരോൻ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും.

ആത്മീയ സെക്ഷനുകൾക്കൊപ്പം ഹെൽത്ത് സെക്ഷനും പരസ്യ ശുശ്രുഷയും സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
കൂട്ടായ്മയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കായി ബ്രദർ ജെറി ശങ്കൂരിക്കല്ലിനെ ബന്ധപ്പെടാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading