82മത് ഐ.പി.സി കോട്ടയം കൺവൻഷൻ നാളെ മുതൽ

 

Download Our Android App | iOS App

കോട്ടയം : ഐ.പി.സി കോട്ടയം ഡിസ്ട്രിക്ട് (നോർത്ത് & സൗത്ത്) 82-മത് കോട്ടയം കൺവൻഷൻ നാളെ മുതൽ ഞായറാഴ്ച വരെ വൈകുന്നേരം 7 മുതൽ 9 വരെ ഐ.പി.സി കോട്ടയം തിയോളജിക്കൽ സെമിനാരിയിൽ വെച്ച് നടത്തപ്പെടും.

post watermark60x60

പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 100 പേരെ ഉൾക്കൊള്ളിച്ച് മാത്രമായിരിക്കും യോഗങ്ങൾ നടക്കുക.

ഏഴാം തീയതി നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഐ.പിmസി കോട്ടയം നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി ജോർജ് അധ്യക്ഷത വഹിക്കുകയും സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നതുമാണ്. കൺവൻഷനിൽ പാസ്റ്റർ കെ. സി. ജോൺ, പാസ്റ്റർ ഷാജി ഡാനിയേൽ യൂ എസ് എ, പാസ്റ്റർ എബി പീറ്റർ കോട്ടയം എന്നിവർ പ്രഭാഷകരാണ്.

ക്രൈസ്തവ എഴുത്തുപുര, പവർവിഷൻ റ്റി.വി, കാഹളം റ്റി.വി, ഓണ്ലൈൻ ഗൂഡന്യൂസ് എന്നീ ഓണ്ലൈൻ ചാനലുകൾ വഴിയും മറ്റ് സോഷ്യൽ മീഡിയ പേജുകൾ വഴിയും തത്സമയം യോഗങ്ങളിൽ പങ്കെടുക്കുവാനുള്ള സൗകര്യമുണ്ടെന്ന് ഐ.പി.സി കോട്ടയം കോർഡിനേഷൻ സെക്രട്ടറി പാസ്റ്റർ വിൻസി ജി.ഫിലിപ്പ്, മീഡിയ കോർഡിനേറ്റർ ബ്രദർ ബോബി തോമസ് എന്നിവർ അറിയിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...