ചിക്കാഗോ പിസിനാക് സിസ്റ്റർ സാറ കോവൂർ നേതൃത്വം നൽകിയ അൻപത് മണിക്കൂർ തുടർച്ചയായ പ്രാർഥന സമാപിച്ചു

ചിക്കാഗോ: ജൂലൈ ആദ്യവാരം ചിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത് പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കയുടെ അനുഗ്രഹത്തിനു വേണ്ടി 50 മണിക്കൂർ നീണ്ടു നിന്ന തുടർച്ചയായ മധ്യസ്ഥ പ്രാർത്ഥന സമാപിച്ചു. സിസ്റ്റർ സാറ കോവൂർ നേതൃത്വം നൽകിയ മധ്യസ്ഥ പ്രാർത്ഥന ഏപ്രിൽ 21 ചൊവ്വാഴ്ച രാവിലെ ആരംഭിച്ച് വ്യാഴാഴ്ച ഉച്ചയോടെ സമാപിച്ചു.
ഡോ ജോനാഥൻ ജോർജ് പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകി. ചിക്കാഗോയിക്ക്‌ പുറമെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തി ചേർന്ന പ്രാർത്ഥനാ സഹകാരികളും സജീവമായി പ്രാർത്ഥനയിൽ പങ്കെടുത്തു. 5000 ത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന നാഷണൽ കോൺഫറൻസ് ഷാമ്ബർഗ് കൺവെൻഷൻ സെൻട്രൽ ജൂലൈ 2 മുതൽ 5 വരെയാണ് നടക്കുന്നത്.

വാർത്ത: കുര്യൻ ഫിലിപ്പ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading