പാസ്റ്റർ ബിനു ദേവസ്യയ്ക്ക് ഡോക്ടറേറ്റ്

കൊൽക്കത്ത: ഐ.പി. സി. കൊൽക്കത്ത ശാലോം സഭാ ശുശ്രൂഷകനായ പാസ്റ്റർ ബിനു ദേവസ്യ സെറാംപൂർ സർവകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രി(D.Min.) പൂർത്തീകരിച്ചു. ബംഗാളിലെ 24 നോർത്ത് പർഗാന ജില്ലയിൽ ലൈംഗിക കച്ചവടത്തിന് ഇരയായിത്തീർന്ന സ്ത്രീകൾക്കായുള്ള പാസ്റ്ററൽ കെയർ ആൻഡ് കൗൺസലിങ് ആയിരുന്നു പ്രബന്ധ വിഷയം. 2021 ഫെബ്രുവരിയിൽ സർവ്വകലാശാല ക്രമീകരിച്ചിരിക്കുന്ന കോൺവൊക്കേഷനിൽ വച്ചാണ് ബിരുദദാനം.

News Middle Advt Banner

മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിസ്ത്യൻ സ്റ്റഡീസിൽ M.A-യും സൈക്കോളജിയിൽ M.Sc-യും തൊടുപുഴയിലെ ലൈഫ് എൻറിച്ച്മെന്റ് കൗൺസലിങ് സെന്ററിൽ നിന്ന് ഡിപ്ലോമ ഇൻ ക്ലിനിക്കൽ പാസ്റ്ററൽ കൗൺസിലിംഗും (DCPC) കരസ്ഥമാക്കിയിട്ടുണ്ട്.

2010 മുതൽ ബംഗാളിൽ പ്രവർത്തിക്കുന്നു.
ഐ.പി.സി. പശ്ചിമ ബംഗാൾ റീജിയൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ ഐ.പി.സി. ഭൂട്ടാൻ റീജിയന്റെ കീഴിൽ ബംഗാളിലെ തദ്ദേശീയരുടെ ഇടയിൽ പ്രവർത്തിച്ചുവരുന്നു.

ചങ്ങനാശേരി-കുറുമ്പനാട് കൊല്ലിക്കൊളവിൽ പരേതനായ കെ. വി. ദേവസ്യയുടെയും ത്രേസ്യാമ്മയുടെയും ഇളയ മകനാണ്.
ഭാര്യ : വിൽന,
മക്കൾ: ഏവ്-ലിൻ,
ഗോഡ്-ലിൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading