സി ഇ എം ടാലന്റ് ടെസ്റ്റ് ബറോഡയിൽ നടന്നു
ബറോഡ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (CEM) സൗത്ത് ഗുജറാത്ത് മേഖലാ ടാലന്റ് ടെസ്റ്റ് ബറോഡ കേരള സമാജം ഓഡിറ്റോറിയത്തിൽ നടന്നു.

വിവിധ ബൈബിൾ, കലാ മത്സരങ്ങളിലായി ഏകദേശം ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി.വി. ഉദ്ഘാടനം ചെയ്തു.
സി ഇ എം സെന്റർ പ്രസിഡന്റ് പാസ്റ്റർ റോബിൻ പി. തോമസ്, സെക്രട്ടറി ബ്രദർ ഗ്രനൽ നെൽസൺ, CEM കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസിന്റെ വിവിധ സഭകളിൽ നിന്നുള്ള യുവജനങ്ങൾ മത്സരങ്ങളിൽ പങ്കെടുത്തു.
യുവജനങ്ങളിലെ ബൈബിൾ പരിജ്ഞാനവും കലാപരമായ കഴിവുകളും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചത്. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ വിധികർത്താക്കൾ മത്സരാർത്ഥികളുടെ പ്രകടനങ്ങൾ വിലയിരുത്തി.
മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നോർത്ത് മേഖല മത്സരങ്ങൾ സെപ്റ്റംബർ 4ന് സബർമതി ചർച്ചിൽ നടക്കും.

- Advertisement -


Comments are closed.