സിസ്റ്റമാറ്റിക് ബൈബിൾ സ്റ്റഡി ഏകദിന ബൈബിൾ കൺവെൻഷൻ നാളെ ബെംഗളൂരുവിൽ
ബെംഗളൂരു: സിസ്റ്റമാറ്റിക് ബൈബിൾ സ്റ്റഡി (എസ് ബി എസ്) ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 6 ഞായർ വൈകിട്ട് 6.30 മുതൽ
കൊത്തന്നൂർ എബനേസർ ഓഡിറ്റോറിയത്തിൽ ഏകദിന ബൈബിൾ കൺവെൻഷൻ നടക്കും.
പ്രശസ്ത വേദപണ്ഡിതനും ബൈബിൾ അധ്യാപകനും ഹീബ്രു ഭാഷാ പണ്ഡിതനുമായ ഡോ. ബാബു ജോൺ വേട്ടമല മുഖ്യ പ്രഭാഷണം നടത്തും.
ഇവാ. അനീഷ് കെ. ജോസ് ( പവർവിഷൻ ) ഗാനശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർ സാം ചക്കുംചിറ യോഗത്തിൽ അധ്യക്ഷനായിരിക്കും.

ബെംഗളൂരുവിലെ വിവിധ പെന്തെക്കൊസ്‌ത് സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ജേക്കബ് ഫിലിപ്പ്, സാം മാത്യൂ, പ്രിൻസ് മാർക്ക്, സിബി ജേക്കബ്, പി.വി. മാത്യൂ എന്നിവർ നേതൃത്വം നൽകും.

- Advertisement -

Comments are closed.