ചർച്ച് ഓഫ് ഗോഡ് തമിഴ്നാട് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പായി റവ. എ. ജാക്കി നിയമിതനായി
ചെന്നൈ: ചർച്ച് ഓഫ് ഗോഡ് തമിഴ്നാട് സ്റ്റേറ്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പായി റവ. എ. ജാക്കി (Rev. A. Jhake) ചുമതലയേറ്റു. ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. ഡോ. സി. സി. തോമസ് ഇൻസ്റ്റലേഷൻ സർവീസിന് നേതൃത്വം നൽകി.

സഭാ ശുശ്രൂഷയിലും ഭരണപരമായ വിവിധ ഉത്തരവാദിത്വങ്ങളിലും ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചുവരുന്ന വ്യക്തിയാണ് റവ. എ. ജാക്കി. ഡിസ്ട്രിക്റ്റ് പാസ്റ്റർ, സ്റ്റേറ്റ് കൗൺസിൽ അംഗം, ഗവേണിംഗ് ബോഡി അംഗം, ബൈബിൾ കോളേജ് രജിസ്ട്രാർ, എഡ്യൂക്കേഷൻ ഡയറക്ടർ തുടങ്ങിയ വിവിധ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സഭയുടെ ആത്മീയവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളിൽ സജീവമായ നേതൃത്വം നൽകിക്കൊണ്ടാണ് പുതിയ ഉത്തരവാദിത്വത്തിലേക്ക് പ്രവേശിക്കുന്നത്.
കന്യാകുമാരി ജില്ലയിലെ അരുമന സ്വദേശിയായ റവ. എ. ജാക്കി നിലവിൽ കോയമ്പത്തൂർ സഭയുടെ സീനിയർ പാസ്റ്ററാണ്. ദീർഘകാലമായി ശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം സഭാ നേതൃത്വത്തിലും ബൈബിൾ വിദ്യാഭ്യാസ മേഖലയിലും വിവിധ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിട്ടുണ്ട്.

- Advertisement -


Comments are closed.