ബംഗാളിൽ ക്രൈസ്തവർക്കെതിരെ ആക്രമണ ഭീഷണി; വീടുകളിലെ പ്രാർത്ഥനായോഗങ്ങൾ താൽക്കാലികമായി നിർത്തി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളും ഭീഷണികളും വർധിക്കുന്ന സാഹചര്യത്തിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർത്ഥനായോഗങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് ക്രൈസ്തവ സംഘടനകൾ. ഹൗറ, പൂർവ ബർധമാൻ, പൂർവ മേദിനിപൂർ തുടങ്ങിയ ജില്ലകളിലാണ് പ്രാർത്ഥനായോഗങ്ങൾക്കും വീടുകളിലെ ശുശ്രൂഷകൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നടപടി.

ഓഗസ്റ്റ് 23ന് ഹൗറയിലെ ഉലുബേരിയയിൽ വാടകവീട്ടിൽ നടന്ന പ്രാർത്ഥനയ്ക്കിടെ ആൾക്കൂട്ടം അതിക്രമിച്ച് കയറി വിശ്വാസികളെ മർദിക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ശവസംസ്കാരം തടസ്സപ്പെടുത്തൽ, നിർമ്മാണത്തിലിരുന്ന പള്ളി തകർക്കൽ തുടങ്ങിയ സംഭവങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചാണ് ആക്രമണങ്ങൾക്ക് പിന്നിലുള്ളവരുടെ പ്രതിഷേധമെന്നാണ് റിപ്പോർട്ട്. എന്നാൽ, സ്വന്തം വിശ്വാസപ്രകാരം പ്രാർത്ഥിക്കുന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്നും നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ബംഗാൾ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

- Advertisement -


Comments are closed.