ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്റർ പാസ്റ്റേഴ്സ് ഫാമിലി മീറ്റ് സെപ്റ്റംബർ 14 മുതൽ
ഗുജറാത്ത്: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് ഫാമിലി മീറ്റ് 2026 സെപ്റ്റംബർ 14, 15 തീയതികളിൽ രാജ്കോട്ട് ബിഷപ്പ് ഹൗസിൽ നടക്കും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി വർഗീസിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം റീജിയൻ മിനിസ്റ്റർ പാസ്റ്റർ ഡേവിഡ് കെ. ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി ക്രിസ്തുവിൽ പ്രസിദ്ധരായ റവ. ഫിലിപ്പ് ജോൺ (മുംബൈ), ഡോ. ജിജി പോൾ (ഗുജറാത്ത്) എന്നിവർ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും.
റീജിയൻ സെക്രട്ടറി പാസ്റ്റർ വി. എ. അലക്‌സാണ്ടർ, അസോസിയേറ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ ടോണി വർഗീസ്, സെന്റർ സെക്രട്ടറി പാസ്റ്റർ ബെൻസൻ ഡാനിയേൽ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.
പാസ്റ്റർമാരുടെയും കുടുംബങ്ങളുടെയും ആത്മീയ ഉണർവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനും ദൈവവചനത്തിലൂടെ പുതുക്കപ്പെടുന്നതിനുമുള്ള അവസരമായാണ് ഫാമിലി മീറ്റ് സംഘടിപ്പിക്കുന്നത്.

- Advertisement -


Comments are closed.