പാചക കുറിപ്പ്: വീട്ടിൽ തന്നെ രുചികരമായ പീറ്റ്സ തയാറക്കാം | മാസ്റ്റര്‍ ആഖ്യുല ഡാര്‍വിന്‍

വീട്ടിൽ തന്നെ രുചികരമായ പീറ്റ്സ തയാറക്കാം
ഇറ്റാലിയൻ പീറ്റ്സയുടെ ഭാരതീയ പതിപ്പ്, രുചിയൂറും വിധത്തിൽ

1. പീറ്റ്സയുടെ ഡോ ചെയ്യുന്നതിന്

a. മൈദ  – 1 കപ്പ്
b. ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
c. ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ
d. ഉപ്പ്    – 1 ടീസ്പൂൺ
e. കട്ടത്തൈര് – 1/3 കപ്പ്
f. ഒലിവ് ഓയിൽ

2. ചിക്കൻ തയ്യാറാക്കുന്നതിന്

a. ചിക്കൻ – 100 ഗ്രാം (ചെറിയ കഷ്ണങ്ങൾ)
b. മഞ്ഞപ്പൊടി – 1/4 ടീസ്പൂൺ
c. ചുവന്ന മുളക് പൊടി – 1/2 ടീസ്പൂൺ
d. ഗരം മസാല – 1/4 ടീസ്പൂൺ
e. ഉപ്പ്    – 1/4 ടീസ്പൂൺ
f. സൺഫ്ലവർ ഓയിൽ – 2-3 ടീസ്പൂൺ

3. സോസ് തയാറാക്കാൻ

a. തക്കാളി – 5 എണ്ണം
b. വെളുത്തുള്ളി – 5 അല്ലി
c. ചില്ലി ഫ്ലേക്സ് – 1 ടീസ്പൂൺ
d. ഒറിഗാനോ – 1 ടീസ്പൂൺ
e. ഉപ്പ് – 1/2 ടീസ്പൂൺ
f. പഞ്ചസാര – 1 ടീസ്പൂൺ
ഒറിഗാനോ ലഭ്യമല്ലെങ്കിൽ mixed herbs ഉപയോഗിക്കാവുന്നതാണ്

4. ടോപ്പിംഗ് ചെയ്യുന്നതിന് ആവശ്യമുള്ളവ

a. സവോള – 1 ചെറുതായി നുറുക്കിയത്
b. പച്ചമുളക് – 1
c. കാപ്സിക്കം – പല നിറത്തിൽ ഉള്ളത്
d. ബ്ളാക്ക് ഒലിവ്  – 10,15 എണ്ണം അരിഞ്ഞത്
e. മൊസറെല്ല ചീസ്- 200 ഗ്രാം ഗ്രേറ്റ് ചെയ്തത്

 

തയാറാക്കുന്ന വിധം

A. 1.ലെ എല്ലാ ചേരുവകളും നന്നായി കുഴച്ച് (ഒലിവ് ഓയിൽ ചേർക്കാതെ), അവസാനം അല്പം ഒലിവ് ഓയിൽ മുകളിൽ പുരട്ടി, ഒരു കോട്ടൺ തുണി കൊണ്ട് മൂടി ഒരു മണിക്കൂർ വെക്കുക. ഈ സമയം കൊണ്ട് സോസും ചിക്കനും തയ്യാറാക്കാവുന്നതാണ്.
B. 2 ലെ എല്ലാ ചേരുവകളും ചിക്കനിൽ പുരട്ടി 10 മിനിറ്റ് വെക്കുക. അതിന് ശേഷം അല്പം സൺഫ്ലവർ ഓയിൽ ചേർത്ത് അഞ്ചു മിനിറ്റ് വേവിച്ചെടുക്കുക.
C. തക്കാളി, വെളുത്തുള്ളി എന്നിവ ബ്ലെൻഡറിൽ ഇട്ട് അരച്ചതിന് ശേഷം ഒരു പാനിൽ ഒഴിച്ച്, ചില്ലി ഫ്ലേക്സ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി ഒരു പേസ്റ്റ് പരുവത്തിൽ ആക്കി വാങ്ങി വെക്കുക. ശേഷം ഒറിഗാനോ, പഞ്ചസാര എന്നിവ ചേർത്ത് ഇളക്കി വെക്കുക.

ഒരു മണിക്കൂറിന് ശേഷം തയ്യാറായ ഡോ (dough) ചപ്പാത്തിക്കു പരത്തുന്നതു പോലെ പരത്തി എടുത്ത് ഫോർക്ക് കൊണ്ട് ചെറുതായി കുത്തി ഇതിനു മുകളിലേക്കു സോസ് ഒഴിച്ച് എല്ലാ ഭാഗത്തേക്കും പുരട്ടുക. അതിന്റെ മുകളിൽ ചീസ് വിതറുക. അതിന് മുകളിലായി, തയ്യാറാക്കി വെച്ചിരിക്കുന്ന സവോള, കാപ്സിക്കം, ബ്ളാക്ക് ഒലിവ്, പച്ചമുളക് എന്നിവക്കൊപ്പം വേവിച്ചെടുത്ത ചിക്കൻ കഷ്ണങ്ങളും ഉപയോഗിച്ച് ടോപ്പിംഗ് ചെയ്യുക.

ഇനി 240°C ൽ ഓവൻ പ്രീഹീറ്റ് ചെയ്യുക. അതിന് ശേഷം പീറ്റ്സ വേവുന്നതിനായി, അതേ ഹീറ്റ് മോഡിൽ 10 മിനിറ്റ് നേരം വെക്കുക.

രുചിയൂറും പീറ്റ്സ തയ്യാർ

മാസ്റ്റർ ആഖ്യൂല ഡാർവിൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.