പാചകക്കുറിപ്പ്: ബേക്കറിയിലെ ബനാന ബിസ്ക്കറ്റ് | ആൻ ജേക്കബ്

ചേരുവകൾ

മൈദ -1 1/4കപ്പ്
തണുപ്പ് മാറിയ ഉപ്പില്ലാത്ത ബട്ടർ -80ഗ്രാം
പൊടിച്ച പഞ്ചസാര -3/4കപ്പ്
കോൺ ഫ്ലോർ -2ടേബിൾസ്പൂൺ
ബേക്കിംഗ് പൌഡർ -1/4ടീസ്പൂൺ
ഉപ്പ്- ഒരു നുള്ള്
മഞ്ഞൾ പൊടി (1ടീസ്പൂൺ ) അഥവാ മഞ്ഞ ഫുഡ്‌ കളർ ഒരു തുള്ളി
ബനാന എസ്സെൻസ് -1ടീസ്പൂൺ
അടിച്ച മുട്ട -1

ഉണ്ടാക്കുന്ന രീതി

ഓവൻ 180°c പ്രീ ഹീറ്റ് ചെയ്യുക. ഒരു ട്രേയിൽ അലൂമിനിയം ഫോയിൽ വെക്കുക.

ഒരു ബൗളിൽ ബട്ടർ ,പൊടിച്ച പഞ്ചസാര എന്നിവ നന്നായി യോജിപ്പിക്കുക.മഞ്ഞൾ പൊടി അഥവാ ഫുഡ്‌ കളർ എസ്സെൻസ് എന്നിവ ചേർക്കുക. ഇതിലേക്ക് മൈദ, കോൺ ഫ്ലോർ ,ബേക്കിംഗ് പൌഡർ, ഉപ്പ് എന്നിവ ചേർത്ത് കുഴക്കുക.

ചെറിയ ബോൾ അതിൽ നിന്നും ഉരുട്ടി എടുത്തു കാഷ്യുന്റെ ഷേപ്പിലാക്കി ‌ട്രേയിൽ വെക്കുക. മേലെ അടിച്ച മുട്ട ബ്രഷ് ചെയ്യുക.

പ്രീ ഹീറ്റ് ആയ ഓവനിൽ 15 മിനിറ്റ് ബേക്ക് ചെയ്യുക ടോപ് റാക്കിൽ .
ചൂടാറിയ ശേഷം ടിന്നിൽ സൂക്ഷിച്ചു കഴിക്കുക…

ആൻ ജേക്കബ്

-Advertisement-

You might also like
Comments
Loading...