പാചകം : പൈനാപ്പിൾ ജാം | സൂസൻ ബിജു

പൈനാപ്പിൾ ജാം

ചേരുവകൾ
പൈനാപ്പിൾ : 500 g m
പഞ്ചസാര : 400 gm
ഗ്രാമ്പൂ. : 5
വെള്ളം : 300 ml

തയ്യാറാക്കുന്ന വിധം:
വൃത്തിയാക്കിയ പൈനാപ്പിൾ ചെറിയ കഷ്ണങ്ങൾ ആക്കി മിക്സിയിൽ അടിച്ചെടുക്കുക. (ജാമിൽ ചെറിയ തരികൾ വേണം എങ്കിൽ അതിന് അനുസരിച്ച് അടിക്കുക).സ്‌ററൗവിൽ നല്ല ചുവട് കട്ടിയുള്ള പാത്രം വെച്ച ശേഷം അതിലേക്ക് വെള്ളവും പഞ്ചസാരയും ചേർത്ത് ഇളക്കുക. പഞ്ചസാര അലിഞ്ഞു കഴിയുമ്പോൾ അടിച്ചു വെച്ച പൈനാപ്പിൾ ഒഴിച്ച ശേഷം അടിക്കുപിടിക്കാതെ നന്നായി ഇളക്കികൊടുക്കുക.ഇതിലേക്ക് ഗ്രാമ്പൂ( 5 എണ്ണം) ചേർത്ത് കൊടുക്കണം.ഒന്നു തിളച്ചു കുമിളകൾ വന്നു തുടങ്ങുമ്പോൾ തീ കുറയ്ക്കുക.ഏകദേശം പേസ്റ്റ് രൂപത്തിൽ ആകുമ്പോൾ സ്ററൗ ഓഫ് ആക്കുക.
തണുത്തു കഴിയുമ്പോൾ കുപ്പിയിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ കാലം കേടുകൂടാതെ ഉപയോഗിക്കാം.

സൂസൻ ബിജു

-Advertisement-

You might also like
Comments
Loading...