റെസിപ്പി : ബ്രെഡ് പോക്കറ്റ് ഷവർമ |ആൻ ജേക്കബ്

ചേരുവകൾ

ബ്രെഡ് കഷ്ണങ്ങൾ -6 (3 സെറ്റ് പോക്കറ്റ് ഷവര്മയ്ക്കു )
അടിച്ച മുട്ട -1 അഥവാ 3 ടേബിൾസ്പൂൺ കോൺ ഫ്ലോറിൽ വേളം ചേർത്ത് ബാറ്റർ ആക്കുക
ബ്രെഡ് ക്രമ്ബ്സ് -1/2 കപ്പ്

ഫില്ലിംഗ്

1 സബോള അരിഞ്ഞത്
ഗ്രേറ്റ് ചെയ്ത ക്യാരറ്റ് -1/4കപ്പ്
1 ക്യൂക്കുംബർ അരിഞ്ഞത്
വേവിച്ചു പിച്ചി കീറിയ ചിക്കൻ -1/2 കപ്പ് അഥവാ ഗ്രേറ്റ് ചെയ്ത പനീർ, ചീസ്
നാരങ്ങ നീര് ‌ -1ടീസ്പൂൺ
കുരുമുളകു പൊടി -1ടീസ്പൂൺ
മയോണൈസ് -21/2ടേബിൾസ്പൂൺ

ഒരു നുള്ള് ഉപ്പ്

ഉണ്ടാക്കുന്ന രീതി

മൂന്ന് കഷ്ണം ബ്രെഡ് ഒരുമിച്ചു വെച്ചു ഒരു അടപ്പു ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചെടുക്കുക.മുറിച്ചു മാറ്റിയ ബ്രെഡ് ന്റെ അറ്റം മിക്സിയിൽ പൊടിച്ചു ഡ്രൈ റോസ്റ്റ് ചെയ്തു ബ്രെഡ് ക്രമ്ബ്സ് ആക്കുക.
ഇനി രണ്ട് ബ്രെഡ് ന്റെ വട്ടം ഒരുമിച്ചു വെച്ചു അമർത്തി അടിച്ച മുട്ടയിലോ കോൺ ഫ്ലോർ ബാറ്ററിലോ മുക്കി ബ്രെഡ് ക്രമ്ബ്സ് ഇൽ കോട്ട് ചെയ്തു മീഡിയം ചൂടുള്ള എണ്ണയിൽ രണ്ട് വശവും നന്നായി വറുത്തു ഗോൾഡൻ ബ്രൗൺ ആകുമ്പോൾ കോരി മാറ്റുക.

ഫില്ലിംഗ്
ഫില്ലിംഗിനായി കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം കൂടെ കൂട്ടി യോജിപ്പിച്ചു ഫില്ലിംഗ് തയ്യാർ ആക്കുക.വറുത്തു വെച്ചിരിക്കുന്ന ബ്രെഡ് പോക്കറ്റ്സ് നടുക്ക് വെച്ചു മുറിക്കുക. ഒരു ബ്രെഡ് പോക്കറ്റിനകത്തു ഫില്ലിംഗ് വെക്കുക. ചൂടോടെ കഴിക്കുക. അടിപൊളി ബ്രെഡ് പോക്കറ്റ് ഷവർമ തയ്യാർ.

ആൻ ജേക്കബ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.