ലേഖനം: അർത്ഥ ശൂന്യമായി പോകുന്ന അനുഗ്രഹങ്ങൾ … | ബ്ലെസ്സൺ ജോൺ

ദൈവവുമായി വേണ്ട രീതിയിൽ ഒരു ബന്ധം രൂപപെടുത്താതെ പാരമ്പര്യത്തിലും ,സഭാബലത്തിലും അല്ലെങ്കിൽ ക്രിസ്ത്യാനി എന്ന നിലയിൽ മറ്റു പലതിലും അഭിമാനിക്കുകയും ഊറ്റം കൊള്ളുകയും ചെയ്യുന്നവരെ കാണുവാൻ കഴിയും
വ്യത്ഥമായ ഒരു ജീവിത ശൈലി ആണിത് അല്ലെങ്കിൽ വിശ്വാസ ജീവിതത്തിൽ അർത്ഥമില്ലാത്ത ഒരു ജീവിതമാണിത്.

ദാവീദിന്റെ സങ്കിർത്തനങ്ങൾ സൂക്ഷ്മതയോടെ പഠിച്ചാൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ
തനിക്കു ഏറ്റവും അടുത്തു ഉള്ളതായോ ,അല്ലെങ്കിൽ തന്നോട് തന്നെ കൂടെ ഉള്ളതായ ഒരാളോട് എന്നപോലെ ഉറപ്പോടും, വിശ്വാസത്തോടും, പറയുന്നതും.താൻ അതിൽ ആശ്വസിക്കുന്നതും ബലപ്പെടുന്നതുമായ രീതിയിലുള്ള പദപ്രയോഗങ്ങളാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത് .

ദൈവവുമായുള്ള അടുത്തുള്ള ബന്ധമാണ് വിശ്വാസ ജീവിതത്തെ ബലപ്പെടുത്തുന്നത്.

ഏലി പുരോഹിതനോട് ദൈവം അരുളിച്ചെയ്യുന്നു
☆1 ശമൂവേൽ 2:30 ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതു: അങ്ങനെ ഒരിക്കലും ആകയില്ല;

ദൈവ സന്നിധിയിൽ അനുഗ്രഹങ്ങൾ ഉണ്ടായിരുന്ന തലമുറ ദൈവത്തോടുള്ള ബന്ധത്തിലിരിക്കുവാൻ പരാജയപ്പെട്ടു എന്ന് കാണാം.
തൽ ഫലമായി ദൈവം അരുളിച്ചെയ്യുന്നു
നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതു: അങ്ങനെ ഒരിക്കലും ആകയില്ല;

പാരമ്പര്യങ്ങളും ദൈവീക അനുഗ്രഹങ്ങളും ഒക്കെയും ഉണ്ടായിരിന്നിട്ടും ദൈവത്തോടുള്ള ബന്ധം രൂപപ്പെടുത്തുവാൻ കഴിയാത്തതിനാൽ അനുഗ്രഹങ്ങൾ നഷ്ടമാകുന്നു.

യാക്കോബിന്റെ ജീവിതത്തിലും
പിതാക്കന്മാരിലൂടെ ലഭിച്ച അനുഗ്രഹങ്ങൾ ഉറപ്പിക്കുന്നത്
ദൈവവുമായി താൻ ഉണ്ടാക്കിയെടുക്കുന്ന ബന്ധത്തിലൂടെയാണ് എന്ന്
കാണാം. ഉപായത്തിലൂടെ പിതാവിന്റെ അനുഗ്രഹം നേടിയെങ്കിലും
അത് പര്യാപ്തമല്ലായിരുന്നു ദൈവം അബ്രഹാമിന് കൊടുത്ത വാഗ്ദ്വാത്തങ്ങൾ തന്റെ ജീവിതത്തിൽ പ്രാപിപ്പാൻ.

☆ഉല്പത്തി28:1 അനന്തരം യിസ്ഹാക്ക് യാക്കോബിനെ വിളിച്ചു, അവനെ അനുഗ്രഹിച്ചു, അവനോടു ആജ്ഞാപിച്ചു പറഞ്ഞതു: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതു.
28:3 സർവ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കയും നീ ജനസമൂഹമായി തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്ടിയുള്ളവനായി പെരുക്കുകയും
28:4 ദൈവം അബ്രാഹാമിന്നു കൊടുത്തതും നീ പരദേശിയായി പാർക്കുന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന്നു അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ.

ദൈവവുമായി യാക്കോബ് ഒരുടമ്പടി ഒരു ബന്ധം തന്റെ ഓടിപോക്കിൽ ഉണ്ടാക്കുന്നു.

☆ഉല്പത്തി28:20 യാക്കോബ് ഒരു നേർച്ചനേർന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും
28:21 എന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു സൗഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും.
28:22 ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.

ആ ഉടമ്പടി അല്ലെങ്കിൽ ദൈവവുമായി അവനുണ്ടാക്കിയ ബന്ധം അവനായിരിക്കുന്ന സാഹചര്യങ്ങളിൽ എല്ലാം അനുഗ്രഹമായി തീരുന്നു.

☆ഉല്പത്തി 30:30 ഞാൻ വരുംമുമ്പെ നിനക്കു അല്പമേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ അതു അത്യന്തം വർദ്ധിച്ചിരിക്കുന്നു; ഞാൻ കാൽ വെച്ചേടത്തൊക്കെയും യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ സ്വന്തഭവനത്തിന്നു വേണ്ടി ഞാൻ എപ്പോൾ കരുതും എന്നും പറഞ്ഞു.
വളരെ സമ്പന്നമായി ദൈവം അവനെ അനുഗ്രഹിച്ചു.

☆ഉല്പത്തി 32:10 അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നതു; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു.
ദൈവവുമായി രൂപപ്പെടുത്തുന്ന ബന്ധമാണ് ദൈവം നമ്മുക്ക് കല്പിച്ചിരിക്കുന്നു അനുഗ്രഹങ്ങൾക്ക് യോഗ്യരാക്കുന്നെ എന്ന് തിരിച്ചറിഞ്ഞ യാക്കോബ് ദൈവവുമായി വെളുക്കുവോളം തന്റെ അനുഗ്രഹത്തിനായി ഒരു മല്ലു തന്നെ പിടിക്കുന്നു എന്ന് കാണാം.

പിതൃ പാരമ്പര്യങ്ങൾക്കും ,സഭ കെട്ടിയുറപ്പുകൾക്കും അപ്പുറം ദൈവവുമായി ഒരു ബന്ധം ഉണ്ടാക്കുവാൻ കഴിയുമ്പോൾ ആണ് യഥാർത്ഥത്തിൽ
നമ്മുടെ ആത്മീയ ജീവിതം അര്ഥപൂര്ണമാകുന്നത്.
അതെത്രയും ദൃഢമാക്കുന്നുവോ അത്രമേൽ നാം അനുഗ്രഹിക്കപെടും .

“എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും.”
ദൈവം നമ്മുക്ക് നൽകുന്ന അനുഗ്രഹങ്ങളിലൂടെ , അത് ജോലിയാകട്ടെ, പദവിയാകട്ടെ എന്ത് തന്നെയെങ്കിലും അതിലൂടെ
നാം ദൈവത്തെ മാനിക്കുന്നു എങ്കിൽ
അവിടെ ദൈവം നമ്മെയും
മാനിക്കും.
പിതാക്കന്മാരുടെ ദൈവം എന്റെയും
ദൈവമെന്നു പറയുവാൻ തക്കവണ്ണം പിതാക്കന്മാരുടെ ദൈവവുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കുവാൻ വ്യക്തിജീവിതങ്ങളിൽ നാം
നമ്മെ തന്നെ ഒരുക്കേണ്ടതുണ്ട് .

വ്യത്ഥമായ പിതൃ പാരമ്പര്യങ്ങളല്ല ദൈവവുമായി നമ്മെ അടുപ്പിക്കുന്ന ചിന്തകളും , പ്രവർത്തികളും പ്രവർത്തികമാക്കുന്നുവെങ്കിൽ എല്ലാം അര്ഥമുള്ളതായി തീരും.ജീവിതം ദൈവം ഒരുക്കിയിരിക്കുന്ന വഴികളിൽ അനുഗ്രഹമാകും.അവിടെ ദൈവീക
നന്മകൾ, വാഗ്ദ്വാത്തങ്ങൾ ഉവ്വ് ,ഉവ്വ് എന്നാകുന്നു.

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.