ഇന്നത്തെ ചിന്ത : ന്യായവിധിയിലേക്കു നയിക്കുന്ന പാപങ്ങൾ? | ജെ.പി വെണ്ണിക്കുളം

ഇസ്രായേൽ ജനം പലപ്പോഴും ദൈവത്തിൽ നിന്നും അകന്നുപോയവരാണ്. അവരുടെ പാപം നിമിത്തം ദൈവം അവരെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. യെശയ്യാവു അഞ്ചാം അധ്യായത്തിൽ ഇസ്രായേലിനെ ന്യായവിധിയിലേക്കു നയിച്ച 6 പാപങ്ങളെക്കുറിച്ചു വായിക്കുന്നു.

post watermark60x60

1. മറ്റാർക്കും സ്ഥലം കൊടുക്കാതെ തങ്ങൾ മാത്രം ദേശത്തു പാർത്താൽ മതിയെന്ന നിർബന്ധം (വാക്യം 8).
2. മദ്യപാനം (വാക്യം 11).
3. ശിക്ഷണ നടപടി കൈക്കൊള്ളാൻ മനസില്ലാതെ ദൈവത്തെ വെല്ലുവിളിച്ചു, അവനെ പരിഹസിച്ചു (വാക്യം 18,19).
4. തലതിരിഞ്ഞ നീതിബോധം (വാക്യം 20).
5. തങ്ങൾക്കു തന്നെ ജ്ഞാനികളായും വിവേകികളായും തോന്നി (വാക്യം 21).
6. കൈക്കൂലി വാങ്ങി ദുഷ്ടനെ നീതീകരിക്കയും നീതിമാന്റെ നീതി തള്ളിക്കളയുകയും ചെയ്യുന്നു (വാക്യം 23).

ഇന്നും ഇത്തരത്തിലുള്ള ആളുകളെ കാണാം. വാക്കുകൾ, ചിന്തകൾ, പ്രവർത്തികൾ കൊണ്ടു ഇവർ ദൈവത്തോടു പാപം ചെയ്യുന്നു. ഈ കൊച്ചു ജീവിതത്തിൽ ദൈവനീതിയെ നിറവേറ്റുവാൻ കഴിയുന്നില്ലെങ്കിൽ അതൊരു പരാജയം തന്നെയാണ്. കുറ്റം മറ്റുള്ളവരുടെ മേൽ പഴിചാരാതെ സ്വയം സൂക്ഷ്മതയോടെ ജീവിക്കുക. എല്ലാം കാണുന്നവൻ ഉയരത്തിലുണ്ടെന്നു മറക്കാതിരിക്കുക.

Download Our Android App | iOS App

ധ്യാനം: യെശയ്യാവ് 5
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like