സി.ഇ.എം ഓൺലൈൻ താലന്ത്‌ പരിശോധന

തിരുവല്ല : കോവിഡ്19 ൻറെ വ്യാപനമുള്ള സാഹചര്യത്തിൽ സി.ഇ.എം ഓൺലൈൻ താലന്ത് പരിശോധന ജൂലൈ 12 മുതൽ സെപ്റ്റംബർ 30 വരെ നടത്തപ്പെടുന്നു.
പ്രസംഗം, ബൈബിൾ ക്വിസ്സ്, കവിത രചന, ഉപകരണ സംഗിതം ഇവയാണ് മത്സര ഇനങ്ങൾ.

പ്രസംഗം

പ്രസംഗ മത്സരം മാത്രം മൂന്ന് ഗ്രൂപ്പുകൾ തിരിച്ചാണ് നടത്തുന്നത്.
12 വയസ്സ് വരെ *A* ഗ്രൂപ്പ്,
13 മുതൽ 21 വരെ *B* ഗ്രൂപ്പ്.
22 മുതൽ 45 വരെ *C* ഗ്രൂപ്പ്.

കവിതാ രചന

ജൂലൈ 12 മുതൽ 18 വരെ.(കവിത പേപ്പറിൽ എഴുതി ഫോട്ടോ എടുത്ത് കമ്മിറ്റി നൽകുന്ന വാട്ട്സ്ആപ്പ് നമ്പറിൽ അയയ്ക്കണം).

ഉപകരണ സംഗിതം

(കീബോർഡ് മാത്രം) ജൂലൈ 19 മുതൽ 25 വരെ.(മൂന്ന് മിനിറ്റുള്ള വീഡിയോ കമ്മിറ്റി നൽകുന്ന വാട്ട്സ് ആപ്പ് നമ്പറിൽ അയയ്ക്കണം).

പ്രസംഗ മത്സരം

ആഗസ്റ്റ് 2 മുതൽ 8 വരെ A ഗ്രൂപ്പ്

ആഗസ്റ്റ് 9 മുതൽ 15 വരെ B ഗ്രൂപ്പ്

ആഗസ്റ്റ് 16 മുതൽ 22 വരെ പ്രസംഗം C ഗ്രൂപ്പ്.
( എല്ലാ ഗ്രൂപ്പുക്കാരും 4 മിനിറ്റുള്ള വീഡിയോ കമ്മിറ്റി നൽകുന്ന വാട്ട്സ് ആപ്പ് നമ്പറിൽ നൽകേണ്ടതാണ്).

ബൈബിൾ ക്വിസ്

സെപ്റ്റംബർ 1,8,15,22,29 തീയതികളിൽ (ബൈബിൾ ക്വിസിനെ കുറിച്ചുള്ള വിശദവിവരങ്ങൾ പിന്നീട് അറിയിക്കും) (ബൈബിളിലെ 66 പുസ്തകങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടായിരിക്കും).

പ്രസംഗം, കവിതാ രചന ഇവയ്ക്ക് പ്രത്യേക വിഷയം നൽകുന്നതായിരിക്കും.

ഉപകരണ സംഗീതത്തിനും പ്രത്യേകം പാട്ട് നൽകും.

എല്ലാ സി ഇ എം മെംബേഴ്സിനും(45 വയസ്സ് വരെയുള്ള) മത്സരത്തിൽ പങ്കെടുക്കാം. മെബെർഷിപ്പ് നിർബന്ധമില്ല.
വിജയികളെ ഒക്ടോബർ 2ന് പ്രഖ്യാപിക്കും

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താലന്ത് പരിശോധന സെക്രട്ടറിയെ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.
വിജയികൾക്ക് Cash Prize നൽകുന്നതായിരിക്കും.

ക്രമീകരണങ്ങൾ നടന്നുവരുന്നതായി പാസ്റ്റർ സോവി മാത്യു(ജനറൽ പ്രസിഡൻ്റ്), പാസ്റ്റർ ജോമോൻ ജോസഫ്(ജനറൽ സെക്രട്ടറി), സുവി.എബി ബേബി(ജനറൽ ട്രഷറർ), പാസ്റ്റർ സിജി ജോൺസൺ(താലന്ത് പരിശോധന സെക്രട്ടറി) എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.