പുതിയനിയമം മലയാളം ബൈബിൾ പകർത്തിയെഴുതി സുമ സാബു

ഷാർജ: ബൈബിള്‍ വചനങ്ങള്‍ പകര്‍ത്തിയെഴുതി സുമ സാബു. ഷാർജയിൽ താമസിക്കുന്ന സുമ സാബു ആണ് ബൈബിളിലെ പുതിയ നിയമം എഴുപത്തി അഞ്ച് ദിവസം കൊണ്ട് 397 താളുകള്‍ ( എ 3 സൈസ് പേപ്പർ ) എഴുതി സ്വന്തം കയ്യക്ഷരത്തിൽ പൂർത്തിയാക്കിയാക്കിയത്. മാർത്തോമ്മ സഭ മലബാർ കുന്നുംകുളം ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയുടെ പുതുവർഷ ദിന സന്ദേശത്തിൽ വിശ്വാസ സമൂഹത്തിനു നൽകിയ ദൗത്യം സ്വയമായി സ്വീകരിച്ചു ഒരു പ്രത്യേക നിയോഗവുമായിട്ടാണ് ബൈബിൾ പകർത്തിയെഴുതിയതെന്ന് സുമ പറഞ്ഞു. കൂടാതെ ദൈവവചനത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് അവയെ സമ്പൂർണമായി അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെ ദൈവവചനങ്ങൾ ഹൃദയത്തിൽ ഉൾക്കൊണ്ടുകൊണ്ടാണ് വചനം പകർത്തി എഴുതിയതെന്നും സുമ പറഞ്ഞു.

post watermark60x60

ഷാർജ മാർത്തോമ്മ ഇടവകാംഗമാണ് സുമയും കുടുംബവും. ഇടവക വികാരി റവ. സിബി ടി.മാത്യൂസ് ബൈബിൾ കൈയെഴുത്തു പ്രതി പ്രാർത്ഥിച്ചു. ഷാർജയിൽ ബിസിനസ്സുകാരനായ സാബു കുഞ്ഞപ്പന്റെ സഹധർമ്മിണിയാണ്. സുമ. ദിൽഡ സാറ സാബു, ഡാർവിൻ സാബു എന്നിവർ മക്കളാണ്. കുടുംബത്തിന്റെ പിന്തുണയും പ്രേരണയും ഈ ദൗത്യം പൂർത്തീകരിക്കുന്നതിൽ വളരെ സഹായകരമായിരുന്നു എന്നും, ഏറ്റവം ചുരുങ്ങിയ ദിനം കൊണ്ട് മലയാളം ബൈബിൾ പകർത്തി എഴുതുക എന്നുള്ളതാണ് അടുത്ത ലക്ഷ്യം എന്ന് സുമ സാബു പറഞ്ഞു. കൊല്ലം ചാത്തന്നൂർ ക്രിസ്റ്റോസ് മാർത്തോമ്മാ പാരിഷ് മാതൃ ഇടവകയും ചാത്തന്നൂർ ഊരംവേലിൽ കുടുംബാംഗങ്ങളുമാണ്.

-ADVERTISEMENT-

You might also like