കെ.റ്റി.എം.സി.സിയും ഹാർവെസ്റ്റ് ടി.വിയും കേരളത്തിലേക്ക് ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ക്രമീകരിക്കുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസികളുടെ മടക്കയാത്രയ്ക്കായി കെ.റ്റി.എം.സി.സിയും ഹാർവെസ്റ്റ് ടി.വിയും സംയുക്തമായി ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ക്രമീകരിക്കുന്നു. കോവിഡ് ലോക്ക്ഡൗൺ അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുവൈറ്റ് ടൗൺ മലയളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി) യുടെ നേതൃത്വത്തിൽ ഹാർവെസ്റ്റ് ടി.വി, കുവൈറ്റ് എയർവെയ്‌സ്, കുവൈറ്റ് ഗൾഫ് സർക്കിൾ കമ്പനി എന്നിവരുമായി ചേർന്ന് ചാർട്ടേഡ് ഫ്‌ളൈറ്റുകൾ കൊച്ചിക്കും തിരുവനന്തപുരത്തിനും അയക്കുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്ത് വരുന്നു.

ആദ്യ വിമാനം ജൂലൈ 7ന് കുവൈറ്റിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്നതായിരിക്കും എന്ന് ഹാർവെസ്ററ് ടി.വി. CEO ബിബി ജോർജ് ചാക്കോ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു. ഫ്ലൈറ്റ് ചാർജ്ജ്, കൂടാതെ മറ്റു വിശദാംശങ്ങൾക്ക് കുവൈറ്റിൽ ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അജേഷ് മാത്യു – 99046751, റ്റിജോ സണ്ണി – 65635522

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading