വൈ.പി.ഇ സൂപ്പർ ബൈബിൾ ക്വിസ് 2020

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് യുവജന പ്രസ്ഥാനമായ വൈ പി ഇ യുടെ ആഭിമുഖ്യത്തിൽ ജൂൺ 1 മുതൽ 21 വരെ നടന്ന ഓൺലൈൻ വൈ പി ഇ സൂപ്പർ ബൈബിൾ ക്വിസ് അനുഗ്രഹീതമായി സമാപിച്ചു. രണ്ട് വാട്സാപ്പ് ഗ്രൂപ്പുകളിലായി നടന്ന മത്സരത്തിൽ ആദിയോടന്തം 350ൽ അധികം പേർ സഭാ സംഘടനാ വ്യത്യാസമില്ലാതെ പങ്കെടുത്തു.

post watermark60x60

ജൂൺ 22 ന് രാത്രി 9 മണിക്ക് വൈ പി ഇ ഫേസ്ബുക്ക് ഒഫിഷ്യൽ പേജിലൂടെ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് ഫലപ്രഖ്യാപനം നടത്തി.ഒന്നാം സ്ഥാനം സിസ്റ്റർ ജെൻസി സാം (സി ജി ഐ, തട്ടാരുപ്പടി), രണ്ടാം സ്ഥാനം സിസ്റ്റർ പ്രിൻസി ജെനുമോൻ (എ ജി, വയനാട് ), മൂന്നാം സ്ഥാനം സിസ്റ്റർ റിൻസി രാജു ( സി ജി ഐ, വെള്ളക്കുളങ്ങര )എന്നിവർ കരസ്ഥമാക്കി.

-ADVERTISEMENT-

You might also like