ഇന്നത്തെ ചിന്ത : ഗുണകരമായി സംസാരിക്കുന്ന രക്തം | ജെ.പി വെണ്ണിക്കുളം

ഭൂമിയിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്ന ഹാബേൽ സ്വന്ത സഹോദരന്റെ കൈയ്യാൽ കൊല്ലപ്പെട്ടു. ഹാബേലിന്റെ രക്തം പ്രതികാരത്തിനായി നിലവിളിക്കുകയാണ്. എന്നാൽ ആ രക്തത്തെക്കാളും ശ്രേഷ്ഠമാണ് യേശുവിൻറെ രക്തമെന്നു എബ്രായ ലേഖനകർത്താവ് പറയുന്നു. മരണ സമയത്തും അവിടുന്നു പറയുന്നത് ഇവരോട് ക്ഷമിക്കണമേ എന്നാണ്. യേശുവിന്റെ രക്തം ക്ഷമിക്കുന്നതാണെങ്കിൽ ഹാബേലിന്റെ അങ്ങനെയല്ല.മാത്രമല്ല, ഹാബേലിന്റെ രക്തത്തിനു പാപപരിഹാരം വരുത്താൻ കഴിയുകയുമില്ല. പ്രിയരെ, യേശുവിന്റെ രക്‌തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.

post watermark60x60

ധ്യാനം: എബ്രായർ 12
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like