ഇന്നത്തെ ചിന്ത : കല്പനകൾ പ്രമാണിക്കാത്തവർ കള്ളന്മാരോ? |ജെ.പി വെണ്ണിക്കുളം

ജ്ഞാനവാദ ചിന്താഗതിക്കാരായ നോസ്റ്റിക്കുകൾ പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കുന്നവരായിരുന്നു. അവരുടെ ലക്ഷ്യം ജ്ഞാനമായിരുന്നു. ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥ അറിവ് ഈ ജ്ഞാനത്തിൽ ഒതുക്കുവാൻ സാധ്യമല്ല. അതു മനുഷ്യ ഹൃദയങ്ങളെ സ്വാധീനിക്കുന്നതും ദൈവസ്നേഹത്തിന്റെയും ദൈവകല്പനകളുടെയും പാതയിൽ മുന്നേറേണ്ടതുമാണെന്നാണ് യോഹന്നാൻ അപ്പോസ്തലൻ പറയുന്നത്. ദൈവജ്ഞാനം പ്രവർത്തിയിലൂടെ തെളിയിച്ചില്ലെങ്കിൽ കള്ളന്മാർ എന്നു വരും. ജ്ഞാനവാദികളെ ശാസിക്കാൻ അപ്പോസ്തലൻ ഉപയോഗിച്ച പദമായിരുന്നു ‘കള്ളന്മാർ’ എന്നത്.

വേദ ഭാഗം: 1 യോഹന്നാൻ 2
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.