യേശുവിനെ സ്വികരിച്ച 14 വയസ്സുകാരന്റെ തല അറുത്ത് ശരീരം കഷണങ്ങൾ ആക്കി

ഒഡിഷ: ഒഡിഷയിലെ മൽക്കഗിരി ജില്ലയിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ 14 വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തുകയും ശരീരം കഷണങ്ങളാക്കുകയും ചെയ്തു
മൂന്ന് ക്രിസ്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടു പോയി എന്നാൽ ഇവരിൽ രണ്ട് യുവാക്കൾ ഓടി രക്ഷപ്പെട്ടു. കൂട്ടത്തിൽ പ്രായം കുറഞ്ഞവന് അക്രമികളെ കീഴ്പ്പെടുത്താൻ ആയില്ല.

ഈ ഗ്രാമത്തിലെ ക്രിസ്ത്യാനികൾ നിരവധി ഭീഷണികൾ നേരിടുന്നുണ്ട്, മാത്രമല്ല മതഭ്രാന്തന്മാർ അവരെ നിരന്തരം ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന് സഭയിലെ പാസ്റ്റർ ബിജയ് പറഞ്ഞു.

4.6.2020 രാത്രിയിൽ, തങ്ങളുടെ ഗ്രാമത്തിന്റെ ഭാഗമല്ലാത്ത മതഭ്രാന്തന്മാർ കൂട്ടുകൂടുകയും ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു.

ധാരാളം താഴ്ന്ന ജാതിക്കാർ ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്തു മതം സ്വീകരിക്കുന്നതിൽ വിളറി പൂണ്ട് മതഭ്രാന്തർ ക്രിസ്ത്യനികൾക്ക് നേരെ നിരന്തരം ആക്രമണം അഴിച്ചു വിടുന്ന ഒരു പ്രദേശമാണ് മൽക്കഗിരി.
ഏതാനും മാസങ്ങൾക്ക് മുൻപ് 3 ക്രിസ്ത്യൻ പാസ്റ്റർ മാരെ തട്ടിക്കൊണ്ടു പോയി ചാക്കിൽ കെട്ടി ജീവനോടെ നദിയിൽ എറിഞ്ഞിരുന്നു. അവർ എങ്ങനെയോ രക്ഷപ്പെട്ടിരുന്നു. അതിന് ശേഷവും ധാരാളം അക്രമങ്ങൾ ക്രിസ്ത്യാനികൾക്ക് നേരെ നടന്നു. അതിന്റെ തുടർച്ചയാണിത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.