ക്രൈസ്തവ എഴുത്തുപുര & ശ്രദ്ധ കേരള ടി വി / ഐ റ്റി ചലഞ്ച്

പുതിയതോ പഴയതോ ആയ ടിവി അല്ലെങ്കിൽ ടാബ്‌ സ്‌പോൺസർ ചെയ്യൂ.. ഈ ഉദ്യമത്തിൽ പങ്കാളികളാകൂ...

തിരുവല്ല : ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും ക്രൈസ്തവ എഴുത്തുപുര യുടെ സാമൂഹ്യസേവന വിഭാഗമായ ശ്രദ്ധയും സംയുക്തമായി ചേർന്ന് കൊണ്ട് കഴിഞ്ഞ നാളുകളിൽ കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കങ്ങളിൽ സഹായവുമായി പല രീതിയിൽ പ്രവർത്തിക്കുവാൻ ഇടയിൽ, സമൂഹ വിവാഹം, ഭവന നിർമാണ സഹായം, മെഡിക്കൽ ക്യാമ്പുകൾ, ബ്ലഡ്‌ ഡൊണേഷൻ, തുടങ്ങിയ അനേകം പ്രവർത്തനങ്ങൾ ചെയ്യാൻ ഇടയായി.

കോവിഡ് 19 ന്റെ ഈ സമയത്തും ഭക്ഷ്യ കിറ്റുകൾ പത്തനംതിട്ട കളക്ടറേറ്റിൽ എത്തിച്ചു നൽകി, ലോക്ക് ഡൌൺ സമയത്ത് 40 പരം ദിവസങ്ങളിൽ പോലീസ്, ഫയർ ഫോഴ്സ്, തെരുവിൽ താമസിക്കുന്നവർ, കടകൾ അടഞ്ഞു കിടന്നത് കൊണ്ട് ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിയവർക്ക് ഭക്ഷണങ്ങൾ എത്തിച്ചു നൽകി, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സുവിശേഷകർക്ക്  സാമ്പത്തിക സഹായം നൽകി, ഭക്ഷണകിറ്റുകൾ ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തു, മാസ്കുകൾ, സാനിറ്ററി സുകൾ, ഗ്ലൗസുകൾ വിതരണം ചെയ്തു.

കോവിഡ് 19 വ്യാപനം മൂലം ലോക്ക് ഡൌൺ ആയതു കൊണ്ട് ഗവണ്മെന്റ് ക്ലാസുകൾ എല്ലാം തന്നെ ഓൺലൈൻ വഴി ആക്കിയിരിക്കുന്ന ഇ സമയത്ത് സാധാരണക്കാരായ കുട്ടിക്കൾ ടീവിയിലൂടെ ആണ് ക്ലാസ്സുകളിൽ പങ്കെടുക്കുന്നത്. എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് ടിവി ഇല്ലാത്തത് കൊണ്ട് ക്ലാസുകളിൽ പങ്കെടുക്കുവാൻ സാധിക്കുന്നില്ല. അങ്ങനെ ഉള്ള കുഞ്ഞുങ്ങൾക്ക് പഠന സഹായമായി Tv വാങ്ങി നല്കുവാൻ ആഗ്രഹിക്കുന്നു. ഇ പ്രവർത്തനങ്ങളിൽ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു…

കൂടുതൽ വിവരങ്ങൾക്ക്

Dr പീറ്റർ ജോയ്
09446436918
ശ്രെദ്ധ ഡയറക്ടർ

സുജ സജി
09496000200
ശ്രെദ്ധ ജോയിന്റ് ഡയറക്ടർ

ജിനു വർഗീസ്
09447398604
KE കേരള പ്രസിഡന്റ്‌

ജിബിൻ ഫിലിപ്പ് തടത്തിൽ
09656062967
KE കേരള സെക്രട്ടറി

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.