ലേഖനം: കൊറോണയും ചില ചിന്തകളും | ഡെൻസൺ ജോസഫ് നെടിയവിള

ന്നേക്ക് ചില നാളുകൾക്ക് മുമ്പ് എന്റെ ഒരു സ്നേഹിതൻ എന്നോട് ഇങ്ങനെ പറഞ്ഞു ഒന്നിനും സമയം കിട്ടുന്നില്ല സമയം കൂട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ. തന്റെ കുടുംബത്തോടും സമയം ചെലവഴിക്കാൻ കഴിയുന്നില്ല.
തിരുവചനം വായിക്കുവാനും പ്രാർത്ഥിക്കുവാനും സമയം കിട്ടുന്നില്ല എന്നാൽ കൊറോണ എന്ന വൈറസ് വന്നതിനുശേഷം എല്ലാവരും വീട്ടിൽ തന്നെയുണ്ട്.
ഒന്നു തിരിഞ്ഞു നോക്കിയാൽ നമ്മുടെ ആത്മീയ ജീവിതവും നമ്മുടെ സ്നേഹബന്ധങ്ങളും വിലകുറഞ്ഞ ഒരു കാലം അല്ലായിരുന്നോ???

സന്ദർഭവും സാഹചര്യവും ഭയക്കുന്ന ഒരു ജനത. എന്നാൽ തിരുവചനം ഇങ്ങനെ പറയുന്നു;
ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സേവിക്കയും വേണം (ആവർത്തനം. 10:12).
മിസ്രയീമിന്റെ അടിമത്തത്തിൽ കിടന്ന് ഇസ്രായേൽ മക്കളേ വീണ്ടെടുക്കുന്നതിന് മഹാ വ്യാധികളെ ദൈവം അയച്ചു. എന്നാൽ തന്നിൽ ആശ്രയിച്ച തന്റെ ജനത്തെ ദൈവം കരുതി. അതുപോലെതന്നെ ഇന്നും എന്നന്നേക്കും തന്റെ ജനത്തെ കരുതുവാൻ വിശ്വസ്തനായ ഒരുവനാണ് നാം സേവിക്കുന്ന ദൈവം.
അങ്ങനെ എങ്കിൽ ലോകത്തെയോ ലോകത്തിലെ യാതൊന്നിനെയും നാം ഭയപ്പെടേണ്ടതില്ല; നാമോ ഭയപ്പെടേണ്ടത് നമ്മുടെ ദൈവത്തെ അത്രേ. നാം ദൈവത്തിൽ ഭയപ്പെടുന്നുവെങ്കിൽ, അവനിൽ ആശ്രയിക്കുന്നു എങ്കിൽ അവന്റെ ഭുജത്തിൽ താണിരിക്കുന്നു എങ്കിൽ അവൻ നമ്മെ സംരക്ഷിക്കാൻ ശക്തൻ. മരണത്തിന്റെ കെണികൾ ഒഴിഞ്ഞുപോകും. വചനം ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു;
യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവൻ തൃപ്തനായി വസിക്കും; അനർത്ഥം അവന്നു നേരിടുകയില്ല. (Prov 19:23)

നാം ഒന്നു തിരിഞ്ഞു ചുറ്റും നോക്കിയാൽ ദൈവഭയം നഷ്ടപ്പെട്ട ഒരു കൂട്ടം ജനതയെ നമുക്ക് കാണാം.
പക്ഷെ ഇന്ന് കൊറോണ വൈറസ് അതിവേഗം രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുമ്പോൾ ആ വ്യാപ്തിയിൽ ആകുല ചിന്ത ഉള്ളവരായി ആയി മാറുന്നു. എന്നാൽ ദൈവം ആഗ്രഹിക്കുന്നത് ഭ്രമിച്ചുപോകാതെ ധൈര്യം ഉള്ളവരായി ദൈവത്തിൽ ദൃഢതയോടെ നിൽക്കാൻ അത്രേ.

 ഈ നാളുകളിൽ നാം നമ്മെ തന്നെ താഴ്ത്തി അവന്റെ പാദപീഠത്തിൽ ആയിരിക്കാം. ഒരു സോപ്പ് ഉപയോഗിച്ച് ഒരു വൈറസിനെ ഇല്ലാതാക്കുന്നതുപൊലെ പ്രാർത്ഥനയോടെയും ഉപവാസത്തോടെയും നമ്മുടെ ജീവിതത്തിൽ പറ്റിപ്പിടിച്ച പാപങ്ങളെയും കുറവുകളെയും നമുക്ക് നീക്കാം. അധികസമയം ദൈവവചന ധ്യാനത്തിനായി നമുക്ക് ഉപയോഗിക്കാം. നഷ്ടപ്പെട്ടുപോയ സ്നേഹബന്ധത്തിനു പുനർജീവൻ നൽകാം. കൊറോണ വൈറസ് ദൈവത്തിന്റെ കരം അല്ല പിന്നെയോ തന്റെ മണവാട്ടിയായ സഭയെ ചേർക്കുവാൻ വേഗം വരുന്നു എന്ന മുന്നറിയിപ്പാണ്.

നമുക്കൊരുങ്ങാം… കാന്തൻ വരാറായി….

– ഡെൻസൺ ജോസഫ് നെടിയവിള

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.