ഇന്നത്തെ ചിന്ത : മനഃപൂർവം പാപം ചെയ്താൽ?

ജെ.പി വെണ്ണിക്കുളം

പാപത്തെ ഒരു മനോഭാവമായിട്ടു മനസിലാക്കാൻ കഴിയുന്ന വേദഭാഗം എബ്രായ ലേഖനത്തിലുണ്ട്. സുവിശേഷ വെളിച്ചം പ്രാപിച്ചതിനു ശേഷമുള്ള പിന്മാറ്റം മനഃപൂർവമായ പാപം തന്നെയാണ്. അതായത്, ക്രിസ്തു മരിച്ചത് എന്തിനുവേണ്ടിയാണെന്നറിഞ്ഞിട്ടും മനഃപൂർവമായി ചെയ്യുന്ന തെറ്റുകൾക്കുള്ള ഭവിഷ്യത്ത് എന്താണെന്ന് വചനം പറയുന്നത് ശ്രദ്ധിക്കുക, പാപപരിഹാരത്തിനായി ഇനിയൊരു യാഗമില്ല. വചനം ലംഘിക്കുന്നവർക്കുള്ള ശിക്ഷ കടുത്തതായിരിക്കും. പ്രവർത്തി കൊണ്ടു ക്രിസ്തുവിന്റെ രക്തത്തെ മലിനമാക്കരുത്. ദൈവത്തിന്റെ കൈയ്യിൽ വീഴുന്നത് ഭയങ്കരം എന്നാണല്ലോ വായിക്കുന്നത് ( എബ്രായർ 10:31).

post watermark60x60

ധ്യാനം: എബ്രായർ 10

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like