സമകാലികം: ചങ്ങല പൊട്ടിക്കാം… | പാ. സിനോജ് ജോർജ്, കായംകുളം

ഞാൻദൈവത്തെ യാഥാർത്ഥ്യമായി അറിഞ്ഞശേഷം എനിക്ക് ഒരു ഞായറാഴ്ച സഭായോഗം നഷ്‌ടപ്പെടുന്നതിനെക്കുറിച്ച് സ്വപ്നം കാണാൻ പോലും കഴിഞ്ഞിട്ടില്ല. ചർച്ചുകൾ പല രാജ്യങ്ങളിൽ പൂട്ടിയിട്ടതായി റിപ്പോർട്ടുകൾ കേട്ട ശേഷമാണ് ഇത് ഇന്ത്യയിൽ വരുന്നതെന്ന് എനിക്കറിയാം. പക്ഷേ വരുന്ന ഓരോ ഞായറാഴ്ചയും എന്നെപ്പോലെ ആവേശഭരിതരാകാൻ നിങ്ങൾ ഓരോ വിശ്വാസികളെയും പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

യേശു പറഞ്ഞു തന്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ കൂടിവരുന്നിടത്ത് അവിടുത്തെ സാന്നിദ്ധ്യം അവരുടെ നടുവിൽ ഉണ്ടാകും എന്ന്. ദൈവ മക്കളേ ഇതിനെക്കുറിച്ച് പരാതിപ്പെടുകയോ വിഷമിക്കുകയോ ചെയ്യരുത്. പകരം ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കാം. നമുക്ക് നൽകിയ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്താം. കേവലം ഒരു അവധി ദിനമായി കുട്ടികളേപ്പോലെ വീട്ടിലിരുന്ന് ആഘോഷമാക്കാതെ…

ഞായറാഴ്ച ഓരോ വിശ്വാസിയും അവരവരുടെ വീടുകളിൽ സഭായോഗം നടത്തട്ടെ. ഏവരും രാജകീയ പുരോഹിത വർഗ്ഗം, കാലം കൊണ്ട് ഉപദേഷ്‌ടാക്കന്മാരാകേണ്ടവർ എന്ന വചനങ്ങൾ ഇവിടെ അന്വർത്ഥമാക്കാം. ഒരു സഭായോഗത്തിൽ ഉള്ളതെല്ലാം നന്നായി പ്രാർത്ഥനയോടെ ചെയ്യുക (വിശദമാക്കേണ്ടതില്ലല്ലോ). പരസ്പരം, സഭകൾക്കായി, നഗരത്തിനായി, സംസ്ഥാനത്തിനായി, രാജ്യത്തിനായി, ലോകത്തിനായി നമുക്ക് പ്രാർത്ഥിക്കാം.

കൂടാതെ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം വൈകുന്നേരം 5.00 ന് മറക്കാതെ ബാൽക്കണിയിലോ മുറ്റത്തോ വന്ന് പാത്രങ്ങൾ നിർദ്ദേശം പോലെ ഒരു സ്പൂൺ കൊണ്ട് അല്ലങ്കിൽ പത്രങ്ങൾ തമ്മിൽ അടിക്കുക. തുടർന്ന് ശബ്ദത്തോടെ ദൈവത്തിന് നന്ദി പറയുന്ന ഒരു ഗാനം വാദ്യോ ഉപകരണങ്ങൾ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് ഇല്ലെങ്കിൽ കൈയ്യടിച്ച് പാടുക. പ്രധാനമന്ത്രി പറഞ്ഞപോലെ അതിനുശേഷം നിങ്ങൾ വീണ്ടും കൈയടിച്ച് കോവിഡ് -19 ന്റെ വ്യാപനം തടയാൻ സമയം മുഴുവൻ ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവൃത്തകർക്കും എല്ലാവർക്കും അഭിനന്ദനം അർപ്പിക്കാം. നിങ്ങളുടെ ചുറ്റുമുള്ള എല്ലാവർക്കും കേൾക്കാൻ പാകത്തിൽ ഒരു മിനിറ്റ് ഉച്ചത്തിലുള്ള പ്രാർത്ഥനയോടെ അവസാനിപ്പിക്കാം.

ഇത് വായിക്കുമ്പോൾ ചിലർക്കെങ്കിലും അശാസ്ത്രീയമായി തോന്നാം. പക്ഷെ ശാസ്ത്രത്തിനും അതീതമാണ് ദൈവം എന്ന് മനുഷ്യന് കൊറോണ എന്ന സൂഷ്മാണു പഠിപ്പിച്ചു തന്നു. അതിവേഗം ഗമിക്കാൻ ഉദ്ദേശിച്ച് സങ്കേതിക വിദ്യകളിൽ ശരണമാക്കിയിരിക്കുന്ന മനുഷൻ അല്പം സാവധാനതയിൽ തങ്ങളിലേക്ക് തിരിയട്ടെ.

യേശു സമാധാനത്തിന്റേയും രോഗശാന്തിയുടേയും സാവധാനതയുടേയും ദൈവം തന്നെയാണ്. യേശു താൻ ഭൂമിയിൽ ആയിരുന്നപ്പോൾ പറഞ്ഞതും ശിക്ഷ്യമാരിലൂടെയും തന്റെ ദാസന്മാരിലൂടെയും ഇന്നുവരെ അറിയിച്ചത് നടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനിർമ്മിതമായ ഈ മഹാമാരിയെ ശമിപ്പിക്കുവാൻ നാം പരിശ്രമത്തിലാണ്. അവസാനം നാം തിരിഞ്ഞ് ഈ ആഗോള പ്രതിസന്ധിയെ നോക്കുമ്പോൾ ഇതെല്ലാം നന്മയ്ക്കായി പ്രഖ്യാപിക്കാൻ കഴിയുമെന്ന് ഒരു പക്ഷേ ഇഹലോകവാസം വെടിഞ്ഞാലും പറയാൻ സാധിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ദൈവം ഏവരേയും സഹായിക്കട്ടെ! ബന്ധനമഴിയും ചങ്ങല പൊട്ടും ആരാധനയിങ്കൽ…

പാസ്റ്റർ സിനോജ് ജോർജ്
കായംകുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.