പാസ്റ്റർ കെ. കോശി ഐ.പി.സി പഞ്ചാബ് സ്റ്റേറ്റ് പ്രസിഡന്റ്‌

ലുധിയാന: ഉത്തരേന്ത്യൻ സുവിശേഷവയലിൽ നാൽപ്പതിൽ പരം വർഷങ്ങൾക്ക് മുകളിൽ സേവനം അനുഷ്ടിച്ച പാസ്റ്റർ കെ. കോശി ഐ.പി.സി പഞ്ചാബ് സ്റ്റേറ്റ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഏകദേശം 345 സഭകളും, 1200-ൽ പരം ഔട്ട്‌ സ്റ്റേഷൻ വർക്കുകളും, ബൈബിൾ കോളേജും ഈ സ്റ്റേറ്റിന്റെ കീഴിൽ ഉണ്ട്.

മുൻ ഐ.പി.സി പഞ്ചാബ് സ്റ്റേറ്റ് പ്രസിഡന്റ്‌ ആയിരുന്ന പാസ്റ്റർ വൽസൻ എബ്രഹാം ഐ.പി.സി ജനറൽ പ്രസിഡന്റ്റായി സ്ഥാനം ഏറ്റ ഒഴിവിലാണ് പാസ്റ്റർ കെ. കോശി ഐ.പി.സി പഞ്ചാബ് സ്റ്റേറ്റ് പ്രസിഡന്റ്റായി തിരഞ്ഞെടുക്കപ്പെട്ട് സ്ഥാനം ഏറ്റത്. ദീർഘ വർഷങ്ങൾ പഞ്ചാബ് സ്റ്റേറ്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. പഞ്ചാബ് ബൈബിൾ കോളേജിന്റെ ഡയറക്ടറായും സേവനം അനുഷ്ഠിക്കുന്നു.

കേരളത്തിലെ പത്തനംതിട്ട സ്വദേശിയും പുതുപ്പറമ്പിൽ കുടുംബാംഗവുമാണ് പാസ്റ്റർ കെ. കോശി. ഭാര്യ സൂസൻ കോശി തിരുവല്ല കുറ്റൂർ കിണറ്റുകാലാ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ ജെയ്സൺ USA, ഇവാ. തോംസൺ, സാംസൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.