ഏ. ജി. മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ താലന്തു പരിശോധന ഡിസംബർ 14 ന്

ഷാജി ആലുവിള

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂളിന്റെ ഡിസ്ട്രിക്ട് തല താലന്തു പരിശോധനാ ക്രമീകരണങ്ങൾ പൂർത്തിയായി. ഡിസംബർ 14 ന് ഏ. ജി. യുടെ തിയോളജിക്കൽ സെമിനാരി ആയ പുനലൂർ ബെഥേലിൽ നടക്കും. രാവിലെ 8.30 നു മത്സരാർത്ഥികൾക്കുള്ള ചെസ്റ്റ്‌ നമ്പർ വിതരണം ചെയ്യും. 9 മണിക്ക് ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ഡയറക്ടർ സുനിൽ. പി. വർഗ്ഗീസ്. (മാവേലിക്കര) ഉത്ഘാടനം ചെയ്യും. സെക്രട്ടറി ബാബു ജോയി അധ്യക്ഷ വഹിക്കുന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ട്രഷാർ ബിജു ഡാനിയേൽ സ്വാഗതം പറയും.
ഉത്തര, മധ്യ , ദക്ഷിണ മേഖല കളിൽ മത്സരിച്ചു ഒന്നും, രണ്ടും, മൂന്നും, സ്ഥാനങ്ങൾ കരസ്ഥമാക്കിയ എല്ലാ സെക്ഷനിൽ നിന്നുമുള്ള സണ്ടേസ്കൂൾ വിദ്യാർത്ഥികളും, അധ്യാപകരുമാണ് ഡിസ്ട്രിക്ട് താലന്തു മത്സരത്തിൽ പങ്കെടുക്കുന്നത്. ബിഗിനർ, പ്രൈമറി, ജൂനിയർ, ഇന്റർമീഡിയേറ്റ്, സീനിയർ ക്ലാസുകളിലെ പതിനായിരത്തോളം വരുന്ന വിദ്യാർത്ഥികളിൽ നിന്നും ഏകദേശം 594 മത്സരാർത്ഥികൾ പതിനേഴ് ഇനത്തിലുള്ള ആത്മീയ കലാ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് സുനിൽ. പി. വർഗ്ഗീസ് ക്രൈസ്തവ എഴുത്തുപുര ലേഖകനെ അറിയിച്ചു. നാലു സ്റ്റേജുകളിൽ ഒരേ സമയത്തു നടക്കുന്ന വിവിധ മത്സരങ്ങളിൽ അസംബ്ലീസ് ഓഫ് ഗോഡിൽ നിന്നല്ലാത്ത വിദഗ്ദ്ധ ജഡ്‌ജസുമാർ വിധികർത്താക്കളയി മേൽനോട്ടം വഹിക്കും.

എല്ലാ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം കാരസ്ഥമാക്കുന്ന എല്ലാ വിജയികൾക്കും അന്നു നടക്കുന്ന സമാപന സമ്മേളനത്തിൽ ട്രോഫികൾ വിതരണം ചെയ്യും. സമാപന സമ്മേളനത്തിൽ സുനിൽ. പി. വർഗ്ഗീസ് അധ്യക്ഷത വഹിക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി. എസ്. ഫിലിപ്പ് മുഖ്യ സന്ദേശം നൽകി കൊണ്ട് സമ്മാന ദാനം നിർവ്വഹിക്കും. ബെസ്റ്റ് സ്റ്റുഡന്റ്, ബെസ്റ്റ്‌ പ്രാദേശിക സൺഡേസ്കൂൾ, ഏറ്റവും കൂടുതൽ പോയിന്റ് വാങ്ങിയ ബെസ്റ്റ്‌ സെക്ഷൻ, എന്നിവർക്കുള്ള സമ്മാനവും എവർ റോളിംഗ് ട്രോഫിയും, ഫസ്റ്റ് ഗ്രേഡ്, ഫസ്റ്റ് റാങ്ക്, എസ്.എസ്. എൽ. സി., +2 വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും സമ്മാനദാനവും ഏ. ജി. ജനറൽ കൺവൺഷനോട് അനുബന്ധിച്ചു നടക്കുന്നു ഡിസ്ട്രിക്ട് സണ്ടേസ്കൂൾ വാർഷിക സമ്മേളനത്തിൽ വിതരണം ചെയ്യും. മലയാളം ഡിസ്ട്രക്ടിൽ നിന്നു തന്നെ ആയിരത്തിൽ പരം വിശ്വാസികളും ശുശ്രൂഷകൻമാരും ആസ്വാദകരായി എത്തിച്ചേരും. കർതൃശുശ്രൂഷയിൽ സാഹിത്യപരമായും സാമൂഹികമായും സേവനം ചെയ്യുന്ന ദൈവദാസൻ മാരെ ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ഈ സമ്മേളനത്തിൽ അനുമോദിക്കുകയും ചെയ്യും. സണ്ടേസ്കൂൾ സംസ്ഥാന ക്യാമ്പ് 2020 ഏപ്രിൽ 13, 14, 15 തീയതികളിൽ നടത്തുവാനുള്ള ക്രമീകരണങ്ങൾ ഭാരവാഹികൾ ആരംഭിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.