പാസ്റ്റർ സാംകുട്ടി ജോൺ ഇനി കോന്നി സെന്റർ അധ്യക്ഷൻ

കുമ്പനാട്: ഐ പി സി കോന്നി സെന്ററിന്റെ ശുശ്രൂഷകനായി പാസ്റ്റർ പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാറിനെ സെപ്റ്റംബർ 10 ന് കൂടിയ ഐ.പി.സി. കേരള സ്റ്റേറ്റ് പ്രെസ്ബിറ്ററി നിയമിച്ചു.

post watermark60x60

പാസ്റ്റർ സാംകുട്ടി ജോൺ 1991ൽ കർത്താവിന്റെ വേലക്കായി സമർപ്പിക്കപ്പെടുകയും ന്യൂ ഇൻഡ്യ ബൈബിൾ കോളേജ്, ഗ്രേസ് ബൈബിൾ കോളേജ്, ഇൻഡ്യ ബൈബിൾ കോളേജ് കുമ്പനാട് എന്നിവിടങ്ങളിൽ നിന്നും വേദപഠനം പൂർത്തിയാക്കിയതിന് ശേഷം തന്റെ മാതൃ സഭയായ കായംകുളം ഐപിസി എബനെസർ സഭയുടെ അസോസിയേറ്റ് പാസ്റ്ററായി പ്രവർത്തിച്ചു. 1997 മുതൽ പത്തനംതിട്ട ജില്ലയിലെ ചിറ്റാർ കേന്ദ്രമാക്കി ഒരു പുതിയ പ്രവർത്തനം ആരംഭിച്ചു. തന്റെ പ്രവർത്തനത്തിലൂടെ ഇന്ന് ചിറ്റാറിലെ ഏറ്റവും വലിയ പെന്തെക്കോസ്തു ദൈവസഭയായി ഐപിസി ചിറ്റാർ സഭ വളർന്നു.

പിവൈപിഎയുടെ സംസ്‌ഥാന വൈസ് പ്രസിഡന്റ്, പത്തനംതിട്ട മേഖല പ്രസിഡന്റ്, ഐപിസി ഹൈറേഞ്ച് മിഷൻ ചെയർമാൻ, ഐപിസി സൺഡേസ്കൂൾ കേന്ദ്ര കമ്മിറ്റി അംഗം, ഐപിസി തിയോളജിക്കൽ ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു നേതൃത്വപാടവം തെളിയിക്കുകയും കഴിഞ്ഞ 10 വർഷമായി ഐപിസി കേരള സ്റ്റേറ്റ് കൗണ്സിൽ & പ്രസ്ബിറ്ററി മെമ്പറായും നിലവിൽ ഐപിസി വടശ്ശേരിക്കര സെന്റർ വൈസ് പ്രസിഡന്റുമായി സേവനം അനുഷ്ഠിക്കുന്നു. ഐപിസിയുടെ സീനിയർ പാസ്റ്റർ ആയിരുന്ന പരേതനായ പാസ്റ്റർ കെ.വി ജോണിന്റെ മകനാണ് സാംകുട്ടി ജോൺ ചിറ്റാർ. ഭാര്യ: മേരിക്കുട്ടി സാം, മക്കൾ: ഗ്ലാഡിസ് അന്ന സാം, ഗ്ലാഡ്‌വിൻ ജെ സാം, ഗ്ലാഡ്‌സി അന്ന സാം.

-ADVERTISEMENT-

You might also like