വർണ്ണപ്പകിട്ടാർന്ന ഏ. ജി. യുവജന ക്യാമ്പിന് അനുഗ്രഹീത സമാപനം

ഷാജി ആലുവിള

കുട്ടിക്കാനം/ഇടുക്കി: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ് അംബാസിഡേഴ് സിന്റെ നാലു ദിവസം നീണ്ടു നിന്ന ക്യാമ്പിന് പര്യവസാനം. മാർ ബസേലിയോസ് ക്രിസ്റ്റിയൻ കോളേജിന്റെ പച്ച പകിട്ടാർന്ന ഗിരി മുകളിൽ മുഴങ്ങിയ ദൈവ ശബ്ദം യുവജനത്തെ വളരെ അധികം സ്വാധീനിച്ചു. പ്രലോഭനങ്ങളിൽ വഴുതി വീഴതെ, യൗവ്വന മോഹത്തിൽ വിശുദ്ധ ജീവിതം തകർത്തു കളയാതെ, ആത്മ ബലത്തോടെ യേശുക്രിസ്തു വിനു വേണ്ടി എന്നാളും നിലനിൽക്കുമെന്നുള്ള പ്രതിജ്ഞയോടു കൂടിയാണ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നാളെയുടെ നട്ടെല്ലായ യുവജനങ്ങൾ ക്യാമ്പസിൽ നിന്നും വിടപറഞ്ഞത്.

ക്യാമ്പിന്റെ അവസാന നിമിഷങ്ങൾ വികാരനിർഭരരായിരുന്നു എല്ലാവരും. അനേക സ്ഥലങ്ങളിൽ നിന്നും വന്നവർ, വ്യത്യസ്ത സ്വഭാവരീതിക്കാരായ പതിനാലു മുതൽ നാൽപ്പതു വയസുവരെയുള്ള ആയിരത്തിൽ പരം വ്യക്തികൾ, ഈ സ്ഥലകാല പരിമിതിക്കുള്ളിൽ ഒത്തുകൂടിയപ്പോൾ ബസേലിയോസ് കോളേജ്‌ അസംബ്ലീസ് ഓഫ് ഗോഡിന്റെ കുടുംബമായി മാറി. സഭാ മേലധ്യക്ഷൻമാർ, മേഖലാഡയറക്ടർ മാർ പ്രസ്‌ബിറ്റേഴ്‌സ്, പാസ്റ്റർമാർ, മാതാപിതാക്കന്മാർ അടങ്ങിയ മറ്റ് വിശ്വാസി സമൂഹം ഈ സമ്മേളനത്തിൽ ആവേശത്തോട് എത്തിച്ചേർന്നു. ചില മാതാപിതാക്കന്മാർ എഴുത്തുപുരയോട് പറഞ്ഞു “ഞങ്ങൾക്കു മക്കളിൽ മാറ്റാൻ പറ്റാത്ത ചില സ്വഭാവങ്ങൾ” ഞങ്ങളുടെ മക്കളിൽ നിന്നും പൂർണ്ണമായി മാറ്റപ്പെടുകയും പരിശുദ്ധാത്മാവിനാൽ നിറയുകയും, ആത്മ സമർപ്പണം ചെയ്യുവാൻ ഇട ആകുകയും ചെയ്തു. എന്തുകൊണ്ടും ഈ ക്യാമ്പ് യുവജനങ്ങളുടെ ആത്മീയച്യുതിയെയും മൂല്യച്യുതിയെയും മാറ്റി ആത്മീയചയ്തന്യത്തിലേക്ക് നയിച്ചു എന്നത് വിലയേറിയ വസ്തുതതയാണ്.
രാവിലെ ആരംഭിച്ച സെക്ഷനിൽ ക്രൈസ്‌തവ എഴുത്തുപുര കേരളാ ചാപ്റ്റർ പ്രസിഡന്റും, യുവജന ക്യാമ്പ് കോ ഓർഡിനേറ്ററും ആയ ശ്രീ. ജിനു വർഗീസ്സ്‌ അധ്യക്ഷത വഹിച്ചു. ഡോ. ബ്ലസൺ മേമന നയിച്ച ഗാന ശുശ്രൂഷ വലിയ ആത്മ പകർച്ച യുവജനത്തിൽമേൽ പകർന്നു.തീ പോലെ ഇറങ്ങിയ ആത്മാഭിഷേകം പലരെയും ആത്മനിറവിലേക്ക് നയിച്ചു. “ആത്മീയ യുദ്ധത്തോടെ വിജയം നേടുക” എന്ന വിഷയത്തിൽ നിന്നും റവ. സജി മോൻ ബേബി സന്ദേശം കൊടുത്തു. എഫെസ്യർ: 6:12 ആയിരുന്നു ആധാര വാക്യം. നമ്മുടെ വിശ്വാസ ജീവിതത്തിൽ നേരിടേണ്ട അനേക പോരാട്ടങ്ങൾ ഉണ്ട്. എന്നാൽ പൈശാചിക പോരാട്ടങ്ങളെ ആത്മ ശക്തി കൊണ്ട് മാത്രമേ പോരാടി ജയിക്കാൻ പറ്റുകയുള്ളു എന്ന്‌ പൗലോസ് ശ്ലീഹായുടെ എഫെസിയിലുള്ള മിഷനറി പ്രവർത്തനത്തിലൂടെ അദ്ദേഹം വിവരിച്ചു. ആകാത്ത ചിന്തകൾ മനസിലേക്ക് വരാം, എന്നാൽ നമ്മുടെ ഹൃദയത്തെ വായിക്കുവാൻ കർത്താവിനു മാത്രമേ സാദിക്കയുള്ളൂ എന്നും താൻ ഓർമിപ്പിച്ചു. ജീവിതത്തെയും മനസിനെയും തകർക്കുന്ന ഏത് വിഷയവും പ്രാർത്തനാ മുറിയിൽ നിന്നും ദൈവകാരങ്ങളിൽ ഏൽപ്പിച്ചാൽ ദൂരത്തു നിന്നു അറിയുന്ന ദൈവം ആ യുദ്ധത്തിൽ നിങ്ങൾക്ക് ജയം തരുകയും പൂർണ ജയത്തോടെ ഓട്ടം തികക്കാൻ ഇടയാക്കുകയും ചെയ്യുമെന്നും പാസ്റ്റർ സജിമോൻ ചൂണ്ടിക്കാട്ടി. ആത്മ സമർപ്പണത്തോടെ യുവജനങ്ങൾ സന്ദേശത്തിനൊടുവിൽ സമർപ്പിച്ചു പ്രാർത്ഥിച്ചു. മിഷൻ ചലഞ്ച് സെക്ഷന് ബാംഗ്ലൂർ എസ്.ഏ. ബി.സി അധ്യാപകനായ റവ. ജോ തോമസ് നേതൃത്വം കൊടുത്തു. പണത്തേക്കാൾ വിശ്വസ്തരായ യുവാക്കളെയാണ് കർത്തൃ വേലക്ക്‌ ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഭയിൽ വരുന്ന പുതിയ ആൾക്കാരെ സാവകാശം ഒരുക്കി എടുക്കുന്നവരും ആയി നാം തീരണമെന്നും അദ്ദേഹം സ്നേഹത്തോടെ സമൂഹത്തോട് അറിയിച്ചു. യുവജനങ്ങളിൽ ദർശനത്തോട് കൂടിയ മിഷൻ പ്രവർത്തനത്തിന് പര്യാപ്തത വർദ്ധിപ്പിക്കുന്ന നിലയിൽ ആയിരുന്നു പാസ്റ്റർ ജോയുടെ ശുശ്രൂഷ തിളങ്ങിയത്.
ഈ വർഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും Msc pshycolagy യിൽ ഒന്നാം റാങ്ക് നേടിയ ഡാനി.എം.ഏബ്രഹാമിനു (തൃശൂർ) ഡിസ്ട്രിക്ട് സി.എ. മോമെന്റോ നൽകി ആദരിച്ചു. സമാപന സന്ദേശം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സി. എ പ്രസിഡണ്ട് റവ. സാം. യൂ. ഇളമ്പൽ നൽകി.ഏ. ജി. സമൂഹത്തിന്റെ യുവജന പ്രസ്ഥാനമായ സി. എ. സഭയുടെ ഭാവി വാഗ്ദാത്തം ആണന്നും ഈ ക്യാമ്പസിൽ നിന്നും ഇറങ്ങി പോകുന്നവർ ആരംഭ ദിവസത്തിൽ കടന്നു വന്ന വരായിട്ടില്ല പിന്നെയോ കർതൃവേലക്കായി സമർപ്പിക്കപ്പെട്ട യോദ്ധാക്കളായിട്ടാണ് എന്നും താൻ പ്രസ്താവിച്ചു.

സമ്മേളനത്തിന് സമാപനം കുറിച്ചു കൊണ്ട് ഡിസ്ട്രിക്ട് സി. എ. കമ്മറ്റി അംഗം ബ്ര: ബിനീഷ് കൃതക്ജത അറിയിച്ചു. റവ. എബി ഐരൂർ പ്രാർത്ഥിച്ച് ആശീർവ്വാദം പറഞ്ഞു. ഈ സമയം സമ്മേളന മൂല്യതകളിലെ സന്തോഷത്താൽ പലരും സന്തോഷിക്കുകയും, ക്യാംപിൽ നിന്നും പിരിയുന്നതിന്റെ വിഷമവും പലരെയും ഈറനണനിയിക്കുകയും ചെയ്തു. അടുത്ത വർഷത്തെ ക്യാംപിൽ നമുക്ക് എല്ലാവർക്കും ദൈവഹിതം ആയാൽ ഒത്തു ചേരണം എന്നുള്ള പരസ്പര സ്നേഹാദരവിന്റെ വാക്കുകളോടെ ഇതാ ക്യാമ്പിൽ നിന്നും ഏവരും വിട പറയുന്നു….ജീവിച്ചാൽ യേശുവിനു വേണ്ടി…മരിച്ചാലും യേശുവിനു വേണ്ടി, ഇനി മുതൽ ഇന്നും…എന്നും…എന്നുള്ള പ്രതിജ്ഞയോടെ….
ഈ സമ്മേളനത്തിന് നേതൃത്വം കൊടുത്ത ഡിസ്ട്രിക്ട് സി. എ. പ്രസിഡണ്ട് റവ. സാം. യൂ. ഇളമ്പൽ ഒപ്പം സി.ഏ. കമ്മറ്റി, ജനൽ കോർഡിനേറ്റർ ശ്രീ. ജിനു വർഗീസ്സ്‌ എന്നിവരെ എഴുത്തുപുര അഭിനന്ദിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.