കുമ്പനാട് സെന്റർ പി വൈ പി എ ക്യാമ്പിന് അനുഗ്രഹീത സമാപ്തി

ചരൽക്കുന്ന്: കുമ്പനാട് സെന്റർ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കെറുസ്സോ-5 യൂത്ത് ക്യാമ്പ് വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമായി.നാൽപ്പതു സഭകളിൽ നിന്നും 386 പേരോളം രജിസ്റ്റർ ചെയ്തു ക്യാമ്പിൽ സംബന്ധിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പ്രാർത്ഥിച്ച് ആരംഭിച്ച ക്യാമ്പ് ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ ഉദ്‌ഘാടനം ചെയ്തു.പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, ജിഫി യോഹന്നാൻ Dr സാം സ്കറിയ, Dr ജേക്കബ് മാത്യു, എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം കൊടുത്തു ഇമ്മാനുവേൽ കെ ബി, സാം ജോൺ എന്നിവർ ആരാധന നയിച്ചു.

പാസ്റ്റർ ടി ജെ എബ്രഹാം സമാപന സന്ദേശം നൽകി. പാസ്റ്റർമാരായ ടി എ ജോസഫ്, റെജിമോൻ ജേക്കബ്, ബെൻസൺ തോമസ്, വിൽ‌സൺ ജോസഫ്, ബ്രദർ ജേക്കബ് തോമസ്, സിസ്റ്റർ സ്റ്റർലാ ലുക്ക്, എന്നിവർ ആശംസകൾ അറിയിച്ചു. സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ ബ്ലസൻ കുഴിക്കാലാ, സെക്രട്ടറി പാസ്റ്റർ സാം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പൊതുയോഗങ്ങളിൽ പാസ്റ്റർമാരുൾപ്പടെ നൂറു കണക്കിനാളുകൾ സംബന്ധിച്ചത് അനുഗ്രഹമായി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading