ലേഖനം: സാമൂഹിക പ്രതിബദ്ധതക്ക് പെന്തക്കോസ്തു സഭകൾ തൽപ്പരരാകുക | ഷാജി ആലുവിള

പതിറ്റാണ്ടുകൾ പഴക്കമുള്ള പെന്തക്കോസ്തുസഭകൾ സമൂഹത്തിൽ പലകാര്യങ്ങളിലും പിന്നോക്കമാകുവാൻ ഇടയായി തീർന്നത് സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പിന്നോക്കം നിന്നതു കാരണം ആണ്. ഇനിയുള്ള കാലം സാമൂഹിക പ്രതിബദ്ധതയോടെ നമ്മൾ സമൂഹത്തിലേക്ക് ഇറങ്ങി ചെന്നങ്കിൽ മാത്രമേ സാമൂഹിക സേവകരാകാൻ സാധിക്കുകയുള്ളു.
വില വലുതായി കൊടുത്തു കഷ്ടം സഹിച്ച പിതാമഹന്മാർ വളർത്തിയെടുത്ത പെന്തക്കോസ്തു പ്രസ്ഥാനം സമൂഹത്തിൽ ആദിമ കാലങ്ങളിൽ ഒറ്റപ്പെടുവാനും അവഗണിക്കപ്പെടുവാനും ഇടയായി. ആത്മീക കാര്യങ്ങളിൽ മാത്രം ശ്രദ്ധാലുക്കളായ അവർ വളർത്തി എടുത്ത ദൈവസഭക്കു ശക്തമായ എതിർപ്പും നേരിടേണ്ടി വന്നു. അതിനാൽ സഭയുടെ നിക്ഷേപമായ ഭക്തന്മാരെ ഒരുക്കി എടുക്കുവാൻ അവർക്കിടയായി. ലഭിക്കേണ്ട പല അവകാശങ്ങളും സർക്കാരിൽ നിന്നുപോലും നമ്മുടെ സമൂഹത്തിന് ത്യജിക്കപ്പെട്ടു. മാത്രമല്ല പെന്തകോസ്ത് സമൂഹത്തിൽ ശോഭിച്ചിരുന്ന പോയ്‌കയിൽ യോഹന്നാനെ പോലെയുള്ള വരുടെ പ്രശനങ്ങൾ പരിഹരിക്കാതെയും ഉൾക്കൊള്ളതെയും വിട്ടതുകൊണ്ട് പി.ആർ.ഡി.പോലുള്ള അക്രൈസ്തവ പ്രസ്ഥാനങ്ങൾ ഉടലെടുക്കുവാൻ ഇടയായത്. നവോത്ഥാന നായകന്മാരായ ഡോ. പൽപ്പു, മന്നത്തു പത്മനാഭൻ എന്നിവരെ പോലെ മാറ്റ് അനേകർ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് സാമൂഹിക നന്മക്കു വേണ്ടി പോരാടിയാണ് അവരുടെ സമൂഹത്തിന് ഉദ്ധാരണം ഉണ്ടാക്കി എടുത്തത്.
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലേക്ക് നാം കാൽച്ചുവടുകൾ വെക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിനെ ഭ്രഷ്ട് കൽപ്പിക്കുന്ന എല്ല നിലവാരങ്ങളും മാറ്റി പുതിയ പന്ഥാവിലേക്ക് ലക്ഷ്യം വെച്ചാൽ സാമൂഹിക നേട്ടങ്ങൾക്ക് വഴിവിളക്കയി പെന്തകോസ്ത് സമൂഹം മാറും എന്നുള്ളത്തിൽ സംശയം ഒട്ടുംവേണ്ട. അതോടൊപ്പം നേന്ത്രത്വങ്ങളും മേലധ്യക്ഷൻ മാരും കഴിവുള്ളവരെ ഒതുക്കി കളയുന്ന പ്രവണതകൾ മാറ്റി അവരെ വളർത്തി എടുക്കുകയും പ്രോത്സാഹിപ്പിയും വേണം. നാമ മാത്രമായ ചില വിദ്യാഭ്യാസ സ്ഥാപനം ഒഴിച്ചാൽ മറ്റൊരു സാമൂഹിക പ്രസ്ഥാനങ്ങളും നമുക്ക് ആർക്കും സമൂഹത്തിൽ ഇല്ല. തിരുത്തലുകൾ വരുത്തി നേട്ടങ്ങൾ കൈവരിക്കുവാൻ സഭ നേതൃത്വങ്ങൾ മുന്നിട്ടിറങ്ങണം. പെന്തകോസ്ത് ഉപദേശങ്ങൾക്കു മായം ചേർക്കാതെ ഉപവാസത്തിനും പ്രാർത്ഥനക്കും ആരാധനയ്‌ക്കും മുഖ്യ സ്ഥാനം കൊടുത്തുകൊണ്ട് ഒരു നവോദ്ധാന തലമുറയ്ക്കായി നമുക്ക് ഒന്നിക്കാം. സാമൂഹിക പ്രതിബദ്ധതയോടെ സമൂഹത്തിനും സഹജീവികൾക്കും നന്മ ചെയ്തുകൊണ്ട് നമ്മുടെ ദൈവ സ്നേഹം പ്രവർത്തിയിലൂടെ വെളിപ്പെടുത്താൻ നമ്മൾ തയ്യാറാകണം.

സാമൂഹിക നീതിയും, നന്മയും, സേവനങ്ങകളും ലക്ഷ്യമാക്കി കൊണ്ടു മാത്രമേ ഇനിയുള്ള കാലം മുന്നേറുവാൻ സാധിക്കുകയുള്ളു. സമൂഹത്തിൽ നിന്നും ഓടി ഒളിക്കുവാൻ ശ്രമിക്കാതെ പ്രതിബദ്ധതയിൽ മുന്നോട്ട്‌ ഇറങ്ങണം. എല്ലാവരും ഭയക്കുന്നു ഇനിയുള്ള കാലം സുവിശേഷ വേലയിൽ സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന്. ലോകത്തിൽ ഇത്രയും എതിർപ്പുകൾ നേരിട്ടു വളർന്നു വന്ന മറ്റൊരു സമൂഹം വേറെ ഇല്ല. അന്നും ഇന്നും ഇനി എന്നും ഇതു തന്നെ ഉണ്ടാകു. അതിന്റെ നടുവിൽ നമുക്കെതിരെ വിരൽ ചൂണ്ടുന്ന അപകീർത്തന പ്രവർത്തികൾക്ക് നാം വേദി ഒരുക്കരുത്. സഭകൾക്കുള്ളിലെ സംഘർഷങ്ങൾ ഒഴിവാക്കി ചുറ്റുപാടുകളിൽ നല്ല സാക്ഷ്യം നില നിർത്തണം.
മത പരിവർത്തന നിരോധന ബിൽ വന്നുകൊള്ളട്ടെ. നാം എന്തിനു ഭയക്കണം. നമ്മൾ ആരെയും മതം മാറ്റുന്നില്ല. അതല്ല നമ്മുടെ പ്രതിബദ്ധത. യേശു രക്ഷകൻ എന്ന്‌ നമുക്ക് മറ്റുള്ളവരോട് പറയാം അതു വ്യക്തി പരമായ നമ്മുടെ അവകാശമാണ്. ഒരു ഭാരതീയനായി ഇരിക്കുന്നതിൽ അഭിമാനം പൂണ്ടുകൊണ്ട് നമ്മുടെ രാജ്യത്തിനും ഭരണാധികാരികൾക്കും വേണ്ടി പ്രാർത്ഥിച്ചും, രാജ്യത്തോടുള്ള പ്രതിബദ്ധത പ്രവർത്തിയിലൂടെ വെളിപ്പെടുത്തിയും നല്ല മനുഷ്യസ്നേഹികളായി മുന്നേറുവാൻ നാം തയ്യാറാകണം. പാലസ്തീനിൽ ഉദിച്ചുയർന്ന യേശുവാകുന്ന നക്ഷത്രത്തെ അന്നത്തെ ചക്രവർത്തിമാർ കണഞ്ഞു പ്രവർത്തിച്ചിട്ടും ഇല്ലാതാക്കിയില്ല. ഒടുവിൽ പീലത്തോസ് വിധിച്ചു ക്രൂശിച്ചിട്ടും ഉയർത്തെഴുനേറ്റ ഉയർപ്പിൻ ശക്തി ലോകം മുഴുവനും വ്യാപൃതമായി. ആരുടെയും മതവിശ്വാസത്തെയോ, മതത്തെയോ തരം താഴ്ത്തരുത് ആരും. നാം വളരെ വിവേകത്തോടും പരിജ്ഞാനത്തോടും  ഇനിയുള്ള കാലം മുന്നേറുക. കൊയ്തു വളരെയുണ്ട്. വിതപ്പാൻ വയലും…

-ADVERTISEMENT-

-ADVERTISEMENT-

You might also like