നൂറിൽ പരം പ്രതിഭകൾ മാറ്റുരയ്ക്കുന്ന കെ.റ്റി.എം-സി.സി ടാലന്റ് ടെസ്റ്റ് ആഗസ്റ്റ് 31 ന്

കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ. റ്റി. എം. സി. സി ) ടാലന്റെ ടെസ്റ്റ്‌ 2019 ആഗസ്റ്റ് 31 ശനിയാഴ്ച 8 മണി മുതൽ 2 മണി വരെ നടത്തുന്നു.
കുവൈറ്റിലെ ആദ്യ മലയാളി ക്രൈസ്തവ കൂട്ടായ്മയുടെ നാലാമത് ടാലന്റെ പരിശോധന മത്സരമാണിത്.
മാർത്തോമ്മ ,സി എസ്‌ ഐ.,ഇവാഞ്ചലിക്കൽ ,ബ്രദറൻ ,പെന്തക്കൊസ്ത്‌ സഭകളിലെ 25 ചര്‍ച്ചുകളില്‍ നിന്നും 500 പരം മത്സരാര്‍ത്ഥികള്‍
വ്യത്യസ്ത വേദിയിലൂടെ മത്സരിക്കുന്നു.
സംഗീതം, സമൂഹ ഗാനം,പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം,ക്വിസ്സ് ,ഡ്രോയിങ്ങ്,
തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. കൂടാതെ മത്സരദിനത്തിനെ ആസ്പദമാക്കി ഒരു പത്ര പ്രസിദ്ധീകരണ മത്സരവും നടത്തും.
വയസ്സിന്റെ അടിസ്ഥാനത്തിൽ 3 ഗ്രൂപ്പുകളായി തിരച്ചിട്ടുണ്ട്. പരിചയ സമ്പന്നരായ വിധികർത്താക്കൾ ആണ് വിധി നിർണ്ണയിക്കുന്നത്.
ഹാർവ്വസ്റ്റ്‌ റ്റി വി തൽസമ യ സം പ്രേക്ഷണം ചെയ്യും. കേരള പബ്ലിക്ക് സർവീസ് (പി. എസ്.സി) മെമ്പർ ഡോ. ജിനു സ്കറിയാ ഉമ്മൻ,
ഹാർവ്വസ്റ്റ്‌ T. V ഡയറക്റ്റർ ബിബി ജോർജ്ജ്‌ ചാക്കോ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നു. താലന്ത്‌ ആഘോഷങ്ങൾ എൻ.ഇ.സി.കെ. ചെയർമാൻ റവ. ഇമ്മാനുവേൽ ബന്യാമിൻ ഗരീബ് ഉത്ഘാടനം ചെയ്യും.
ആത്മീക .സാംസ്കാരിക നേതാക്കൻമാർ സമാപനസമ്മേളനത്തില്‍ പ്രസംഗിക്കും.
റോയി കെ.യോഹന്നാൻ (ജനറൽ കോഡിനേറ്റർ) സജു തോമസ്സ് (ജോയിന്റ് കോഡിനേറ്റർ) ജിജി തോമസ് മങ്ങാട് ( പ്രോഗ്രാം കോഡിനേറ്റർ), അജോഷ് മാത്യു (സെക്രട്ടറി) ജോൺ എം. ജോൺ (പ്രസിഡന്റ്റ് ) സാം ഏബ്രഹാം (ട്രഷറാർ) എന്നിവർ അടങ്ങുന്ന 100 അംഗ കമ്മറ്റി പ്രവർത്തിക്കുന്നു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.