തകരുന്ന തലമുറയ്ക്ക് മോചനവുമായി അദയ മിനിസ്ട്രീസ്

For More Details: +919072000028 | adayahministries@gmail.com

ആധുനിക പെന്തക്കോസ്തിന്റെ തീജ്വാല ഇപ്പോൾ ലോകമെങ്ങും ആളിപ്പടർ‍ന്നു കൊണ്ടിരിക്കുകയാണ്. ലോകസുവിശേഷീകരണം അതിന്റെ പര്യവസാനത്തിലെത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്. സുവിശേഷ പ്രഘോഷണത്തിന്റെ സുവർ‍ണ്ണലിപികളാൽ എഴുതപ്പെട്ട ദൈവത്താൽ അലങ്കരിച്ചത് എന്നർ‍ത്ഥം വരുന്ന ഹീബ്രു ഭാഷാന്തരമാണ് ‘അദയ’ എന്ന മിനിസ്ട്രീസ് കഴിഞ്ഞ അഞ്ച് വർ‍ഷമായി പെന്തക്കോസ്ത് ഉപദേശങ്ങളും വേദപുസ്തകസത്യങ്ങളും കാത്തുസൂക്ഷിച്ചുകൊണ്ട് അദയമിനിസ്ട്രീസ് വചനവിത്തുകൾ കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ പതിനാല് ജില്ലകളിലും വാരിവിതറിക്കൊണ്ടിരിക്കുന്നു. ആർ‍ഷഭാരത സംസ്കാരമുള്ള ഇന്ത്യാമാഹാരാജ്യത്തെ ഒരു കുടുംബമായി കണ്ട് സ്നേഹത്തിന്റെ ചരടിൽ കോർ‍ത്തിണക്കി പരിശുദ്ധമായ സുവിശേഷത്തിന്റെ പനിനീർ‍പൂമഴ പെയ്തിറങ്ങുവാൻ‍ പരിശുദ്ധാത്മാവിനാൽ നിയോഗിക്കപ്പെട്ട ഡോ. ജോഷ്വ തോമസിനെയും സഹധർ‍മ്മിണി സ്റ്റെഫി ജോഷ്വയെയും ഭാരതസുവിശേഷീകരണത്തിൽ ഒരുമിച്ച് പങ്കാളിയാകുവാൻ‍ ദൈവം സഹായിച്ചതിനെ ഓർ‍ത്ത് ദൈവത്തെ സ്തുതിക്കുന്നു.

നിരന്തരമായ പ്രാർ‍ത്ഥനയുടെയും ഉപവാസത്തിന്റെയും ഫലമായി പ്രഥമകർ‍മ്മ മേഖലയായി തലസ്ഥാന നഗരിയായ തിരുവനന്തപുരം തിരഞ്ഞെടുത്ത് പ്രവർ‍ത്തനത്തിന് തുടക്കം കുറിച്ചു. ഡോ. ജോഷ്വ തോമസിന്റെ ദർ‍ശനമിതാണ്. എന്റെ രാജ്യം ഇന്ത്യയാണ്. കേരളത്തിലെ പതിനാല് ജില്ലകളിലും പരസ്യയോഗത്തിലൂടെ സുവിശേഷം അറിയിക്കണം. മദ്യത്താലും മയക്കുമരുന്നിനാലും തകരുന്ന തലമുറയെ സുവിശേഷത്താൽ വീണ്ടെടുക്കണം. ജയിലിൽ കിടക്കുന്ന അനേക കുറ്റവാളികളെ സുവിശേഷത്താൽ നേടണം. സഭാവ്യത്യാസമില്ലാതെ ശക്തരായ പാസ്റ്റേഴ്സിനെ ദൈവം തരുമാറാകണം. ഈ വിഷയങ്ങൾ എല്ലാം ദൈവസന്നിധിയിൽ വച്ച് ഉപവസിച്ചു പ്രാർ‍ത്ഥിച്ചതിന്റെ ഫലമായി ദർ‍ശനത്തിന്റെ സാക്ഷാത്ക്കാരം പൂവണിയുവാൻ‍ ദൈവം സഹായിച്ചു. വചനമലരുകൾ പെയ്തിറങ്ങിറയ സുന്ദരമായ യൗവ്വന നാളുകൾ ഒന്നും നഷ്ടമാക്കാതെ പ്രവർ‍ത്തനം ഓരോ ദിവസവും ശക്തമായിക്കൊണ്ടിരിക്കുന്നു. ചിട്ടയോടും കൃത്യനിഷ്ഠയോടും പരിചയസമ്പന്നരായ ആത്മനിറവോടെ ശുശ്രൂഷിക്കുന്ന സുവിശേഷ പ്രവർ‍ത്തകരെ അദയ മിനിസ്ട്രിയിൽ ഓരോ ജില്ലയിലും ലഭിച്ചത് അനുഗ്രഹമാണ്. നിത്യതയിൽ അവരുടെ പ്രതിഫലം വലുതാണ്.

പ്രവർ‍ത്തനത്തിന്റെ വിശാലതയ്ക്കായി തിരുവല്ലയിൽ ഒരു ഓഫീസ് തുറന്നു പ്രവർ‍ത്തിക്കുന്നു. അദയമിനിസ്ട്രീസിന്റെ പ്രസിഡൻ‍റായി പാസ്റ്റർ‍ പി. റ്റി. തോമസിനെയും, ഡയറക്ടറായി ഡോ. ജോഷ്വ തോമസിനെയും ദൈവം തിരഞ്ഞെടുത്തു. ചേർ‍ന്നു പ്രവർ‍ത്തിക്കുവാൻ‍ ജനറൽ സെക്രട്ടറിയേയും കേരള സ്റ്റേറ്റ് ഓവർ‍സിയറിനെയും ഡപ്യൂട്ടി ഓവർ‍സിയറിനെയും ഒപ്പം അഡ്വൈസറി ബോർ‍ഡിനെയും തിരഞ്ഞെടുത്തു. കേരളത്തിലെ എല്ലാ ജില്ലയിലും ഒന്നിച്ച് സഭാവ്യത്യാസമില്ലാതെ പരസ്യയോഗം നടത്തുന്ന ആദ്യത്തേയും ഒന്നിച്ചുള്ള ടീം പ്രവർ‍ത്തനം അദയ മിനിസ്ട്രീസ് ആണെന്നുള്ളതിൽ ചാരിതാർ‍ത്ഥ്യം ഉണ്ട്. യേശു അടുത്തുചെന്നു: “സ്വർ‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ‍ നിങ്ങളോട് കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ‍ തക്കവണ്ണം ഉപദേശിച്ചും കൊണ്ടും സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ. ഞാനോ ലോകവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെയുണ്ട് എന്ന് അരുളിച്ചെയ്തു”. മത്തായി. 28:18-20. യേശുക്രിസ്തുവിന്റെ പ്രധാന കല്പനയാണ് ഈ മിനിസ്ട്രീസിന്റെ പ്രചോദനം.

തകരുന്ന തലമുറയെ രക്ഷിക്കാൻ ദൈവത്തിന്റെ പ്രധാന കൽപനയായ സുവിശേഷം ഭൂലോകത്തിലൊക്കെയും പരസ്യയോഗത്തിലൂടെ പ്രസിദ്ധപ്പെടുത്തി വിശ്വസിക്കുന്നവരെ സ്നാനപ്പെടുത്തി ശിഷ്യരാക്കി ദൈവരാജ്യത്തിന് പ്രയോജനമുള്ളവരാക്കിത്തീർ‍ക്കുക എന്നുള്ളതാണ് മിനിസ്ട്രി ഏറ്റെടുത്തിരിക്കുന്ന ദൗത്യം. മർ‍ക്കൊസിന്റെ മാളികമുറിയിൽ പെന്തക്കൊസ്തുനാളിലിറങ്ങിവന്ന പരിശുദ്ധാത്മാവിന്റെ നിലയ്ക്കാത്ത ആത്മപ്രവാഹം കേരളത്തെ പിടിച്ചുകുലുക്കിക്കൊണ്ട് അദയമിനിസിട്രീസ് ലജ്ജകൂടാതെ ലോകൈകനാഥനെ പ്രഘോഷിച്ചുവരുന്നു. ഒന്നാം നൂറ്റാണ്ടിലിറങ്ങിയ ആത്മപകർ‍ച്ച ജാതികളുടെ നടുവിലേക്ക് ഇറങ്ങിച്ചെന്നതുപോലെ ആത്മരക്ഷയുടെ മാറ്റൊലി എല്ലാ ജില്ലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഡോ. ജോഷ്വ തോമസിന്റെ ദർ‍ശനത്തിന് ബലം പകരുന്നതും പ്രാർ‍ത്ഥനയുടെ സുഗന്ധം പകരുന്നതും ഒരു പൂമരമായി ചേർ‍ന്നു പ്രവർ‍ത്തിക്കുന്നതും തന്റെ ഭാര്യ സ്റ്റെഫി ജോഷ്വയുടെ മഹത്തായ ദൗത്യമാണ്.

മലയാളമണ്ണിന്റെ മലമടക്കുകളിലൂടെ സുവിശേഷത്തിന്റെ ശംഖുനാദം മുഴങ്ങുന്നത് പ്രാർ‍ത്ഥനയുടെ ഫലമാണ്. ശൂന്യതയിലിരിക്കുന്ന ജനതയുടെ ആത്മാവിന്റെ വിലയെക്കുറിച്ച് ബോധവാന്മാരാക്കി, സുവിശേഷത്തിലേയ്ക്ക് കൈപിടിച്ചുയർ‍ത്തുന്ന പരസ്യയോഗമാണ് ചെയ്തുവരുന്നത്. ഇന്ന് പരസ്യയോഗം ചിലർ‍ക്ക് വലിയ പുച്ഛമാണ്. എന്നാൽ ഒന്നാം നൂറ്റാണ്ടിൽ പത്രോസും പൗലോസും സ്തേഫാനോസും എല്ലാം പരസ്യയോഗത്തിലൂടെയാണ് സഭകൾ സ്ഥാപിച്ചത്. നമ്മുടെ കേരളം സാക്ഷരകേരളം എന്നാണ് പറയുന്നത്. എന്നാൽ ഇപ്പോൾ മദ്യത്തിന്റെ കേരളമായി മാറിയിരിക്കുകയാണ്. ഈ സാക്ഷര കേരളത്തിൽ ഇന്ന് ആത്മഹത്യ, സ്ത്രീപീഡനം, പെൺവാണിഭം, എം.ഡി.എം.എ. പോലുള്ള മയക്കുമരുന്ന്, കഞ്ചാവ്, പുകവലി തുടങ്ങിയവ വർ‍ദ്ധിച്ചുവരികയാണ്. മദ്യലഹരിമൂലം മനുഷ്യന്റെ ബോധമണ്ഡലം നിർ‍ജീവമായിമാറുന്നു. നമ്മുടെ കേരളത്തിൻ ഇതിൽനിന്നൊക്കെയും ഒരു മാറ്റം ഉണ്ടാകണം. എന്നാൽ ഈ പ്രവർ‍ത്തനത്തിന് ശക്തമായ പ്രതിബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു ഭാഗത്ത് വർ‍ഗ്ഗീയ ശക്തികൾ, മറുഭാഗത്ത് മദ്യപാനികളുടെയും മയക്കുമരുന്നുകാരുടെയും എതിർ‍പ്പുകൾ ഇതെല്ലാം തരണം ചെയ്താണ് മുന്നോട്ടുപോകുന്നത്.

തൃശൂർ‍ ജില്ലയിൽ മാരകായുധവുമായി ഉപദ്രവിക്കുവാൻ‍വന്ന് പ്രവർ‍ത്തനത്തെ അലങ്കോലപ്പെടുത്തി. മലപ്പുറം ജില്ലയിൽ പ്രവർ‍ത്തിക്കുന്ന ദൈവദാസന്മാരെ ശാരീരികമായി ഉപദ്രവിച്ചു. പാലക്കാട് ജില്ലയിൽ വലിയ സംഘർ‍ഷം സൃഷ്ടിച്ചു. തിരുവനന്തപുരം ജില്ലയിലും പ്രതികൂലമുണ്ടായി. ഇടുക്കിജില്ലയിലും എറണാകുളം ജില്ലയിലും പ്രതിസന്ധികൾ ഉണ്ടായി. എല്ലാം എഴുതുവാൻ‍ സ്ഥലം പോര. ഈ പ്രതികൂലങ്ങളുടെ നടുവിൽ നൂറുകണക്കിന് ജനങ്ങൾ മയക്കുമരുന്നിൽ നിന്നും മദ്യപാനത്തിൽനിന്നും കുടുംബതകർ‍ച്ചയിൽനിന്നും കഞ്ചാവിൽനിന്നും പുകവലിയിൽനിന്നും മാനസാന്തരപ്പെട്ട് യേശുവിനായി ഹൃദയം സമർ‍പ്പിക്കുന്നു. കൂടാതെ അനേകം രോഗികൾ സൗഖ്യം പ്രാപിക്കുന്നു. ഇങ്ങനെ മാനസാന്തരപ്പെടുന്നവരെ സഭാവ്യത്യാസമില്ലാതെ അടുത്തുള്ള സഭകളിൽ അദയമിനിസ്ട്രീസ് ഏല്പിക്കുന്നു. സത്യദൈവത്തിന്റെ ദിവ്യവെളിച്ചം ഉത്തരഭാരതത്തിന്റെ ഇരുണ്ടമേഖലയായ ഛത്തിസ്ഖഡിലേയ്ക്കു സുവിശേഷത്തിന്റെ ദീപശിഖയുമായി കടന്നുപോയി. അനാഥകുഞ്ഞുങ്ങൾക്ക് അത്താണിയായി ചിൽഡ്രൻ‍സ്ഹോമിലുള്ള കുട്ടികൾക്ക് വസ്ത്രം, ആഹാരം, വൈദ്യസഹായം, സ്കൂൾ വിദ്യാഭ്യാസ സഹായം, മെഡിക്കൽ സഹായം തുടങ്ങിയ പ്രവർ‍ത്തനങ്ങൾ മിനിസ്ട്രീസ് ചെയ്തുവരുന്നു.

കൂടാതെ നേത്രചികിത്സാക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, യുവതലമുറകൾ മയക്കുമരുന്നിലേയ്ക്ക് തിരിയാതിരിപ്പാൻ‍ യൂത്ത് ക്യാമ്പുകൾ, കൗൺസിലിങ്ങ് തുടങ്ങി ഒട്ടേറെ ജീവകാരുണ്യ പ്രവർ‍ത്തനങ്ങൾ അദയമിനിസ്ട്രീസ് ചെയ്തുവരുന്നു. 2024-ൽ തൃശൂർ‍ ജില്ലയിൽ വച്ച് അഞ്ഞൂറ് കുട്ടികളെ പ്രതീക്ഷിച്ച് ഒരു യൂത്ത് ക്യാമ്പ് നിശ്ചയിച്ചിരിക്കുന്നു. സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ പ്രവർ‍ത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ യൂത്ത്ക്യാമ്പ്. എല്ലാ പ്രവർ‍ത്തനങ്ങൾക്കും മുൻ‍സ്ഥാനം കൊടുക്കുന്നുവെങ്കിലും യുവജനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി യൂത്ത്ക്യാമ്പുകൾ നടത്തുവാൻ‍ കാരണം, ഓരോ സ്കൂളുകളും കോളേജുക്യാമ്പസുകളും പരിശോധിച്ചപ്പോൾ 65% കുട്ടികളുടെ ബാഗിലും എം.ഡി.എം.എ., കഞ്ചാവ് തുടങ്ങി മയക്കുമരുന്നുകൾ കണ്ടെത്തുന്നുവെന്ന് സോഷ്യൽ മീഡിയകളിലൂടെ നാം മനസ്സിലാക്കുന്നു. ഒരു രാജ്യത്തിന്റെ നിലനിൽപ്പ് ആരോഗ്യമുള്ള ജനതയാണ്. മദ്യവും, മയക്കുമരുന്നുകൊണ്ടും തകരുന്ന തലമുറയെ കാണുമ്പോൾ ദുഃഖമുണ്ട്. ഈ കുട്ടികൾ വളർ‍ന്ന് നാളെ രാജ്യത്തിന്റെ കളക്ടർ‍, ഐ.പി. എസ്., മുഖ്യമന്ത്രിമാർ‍ പ്രധാനമന്ത്രിമാർ‍ എന്നീ നിലകളിൽ എത്തിച്ചേരേണ്ട യുവതലമുറകൾ എം.ഡി.എം.എ. പോലുള്ള മയക്കുമരുന്നിന് അടിമകളായിമാറുമ്പോൾ അദയമിനിസ്ട്രീസിന് നിശബ്ദമായി നോക്കിനിൽക്കുവാൻ‍ സാധ്യമല്ലാത്തതുകൊണ്ടാണ് യൂത്ത് ക്യാമ്പുകളും കൗൺ‍സിലിങ്ങും നടത്തുന്നത്.

അദയ മിനിസ്ട്രീസ് ഇത്രമാത്രം വളരുവാൻ‍ കാരണം ഇതിന്റെ പിന്നാമ്പുറം പരിശോധിച്ചാൽ കൃപാവരപ്രാപ്തിയുള്ള ഒരു മാതാവ് ഈ ഭവനത്തിൽ ഉണ്ടായിരുന്നു. തിരുവല്ലയിൽ പട്ടണത്ത് പുത്തൻ‍പുരയിൽ പാസ്റ്റർ‍ പി. റ്റി. തോമസിന്റെ മാതാവ് തീപ്പനി തങ്കമ്മ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന മറിയാമ്മ തോമസ് മകുടോദാഹരണമാണ്. തിരുവല്ല ശാരോൻ‍ ഫെലോഷിപ്പിന്റെ ആദ്യകാലവിശ്വാസിയും പ്രവർ‍ത്തകയുമായിരുന്ന ഈ മാതാവിനെ കൃപകളാലും കൃപാവരങ്ങളാലും നിറച്ച് ദൈവം ശക്തമായി ഉപയോഗിച്ചു. വിശ്വാസജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളുടെ നടുവിലും സുവിശേഷത്തിനുവേണ്ടി നിലകൊണ്ട ധീരവനിതയായിരുന്നു മറിയാമ്മ തോമസ്. അനേക വിശ്വാസികളെ വിളിച്ചുകൂട്ടി സുവിശേഷം എത്താത്ത സ്ഥലങ്ങളിൽ കാൽനടയായി പോയി വീടുവീടാന്തരം നിർ‍മ്മലസുവിശേഷം അറിയിക്കുന്നതിൽ ഒരു ലജ്ജയുമില്ലായിരുന്നു. ഈ മാതാവിന്റെ പ്രാർ‍ത്ഥനകൾ ഇന്ന് മക്കൾക്കും കൊച്ചുമക്കൾക്കും അനുഗ്രഹമായി മാറി. മറിയാമ്മ തോമസിന്റെ മൂന്നാമത്തെ മകൻ‍ പി. റ്റി. തോമസ് എമിറെറ്റ്സ് എയർ‍ലൈൻ‍സിലും തന്റെ സഹധർ‍മ്മിണി സുനില തോമസ് നേഴ്സ് ആയും ദുബായിൽ ജോലി ചെയ്യുമ്പോൾ ദൈവവേലയ്ക്കു വിളിയുണ്ടായി. പ്രിയ അമ്മച്ചി കണ്ടെത്തിയ പാതയിലേയ്ക്ക് തിരിയുവാൻ‍ ഇടയായി.

യാഥാസ്ഥിതികരുടെയും മതത്തിന്റെയും കനത്ത ഭിത്തികൾ തകർ‍ത്ത് ദുബായിലുള്ള ഓരോ ലേബർ‍ ക്യാമ്പുകളിലും കടന്നുപോയി ശക്തമായി ഇരുവരും സുവിശേഷത്തിന്റെ ദീപശിഖ ഉയർ‍ത്തി, മരുഭൂമിയെ മലർ‍വാടിയാക്കിക്കൊണ്ട് പ്രയാണം തുടങ്ങി. തനിക്കു ലഭിച്ച സ്വർ‍ഗ്ഗീയ ദർ‍ശനത്തിൻ അനുസരണക്കേടുകാണിക്കാതെ പോർ‍ക്കളത്തിൽ തളരാതെ നിലകൊണ്ട പാസ്റ്റർ‍ പി.റ്റി. തോമസിനെയും പ്രിയ പത്നി സുനില തോമസിനെയും ഓർ‍ത്ത് ദൈവത്തെ സ്തുതിക്കുന്നു. ഇവരുടെ ഉപവാസത്തിലൂടെയും പ്രാർ‍ത്ഥനയിലൂടെയും അനേക ആത്മാക്കളെ നേടുവാൻ‍ ദൈവം സഹായിച്ച് ദുബായിൽ സഭ സ്ഥാപിക്കുവാൻ‍ ഇടയായി. അനേകർ‍ അവിടെവന്ന് ആശ്വാസവും വിടുതലും പ്രാപിച്ചു. അനേക കഷ്ടങ്ങൾ സഹിച്ച് സുവിശേഷവേലയുടെ പ്രതിഫലം നിത്യതയിൽ ലഭിക്കുമെന്ന ദൃഢനിശ്ചയത്തോടെ തന്റെ സ്റ്റേറ്റായ കേരളത്തിൽ തിരുവനന്തപുരത്ത് പാസ്റ്റർ‍ പി.റ്റി. തോമസ് സുവിശേഷ വേലയ്ക്ക് തുടക്കം കുറിച്ചു. ഈ ദമ്പതികൾക്ക് ദൈവം മൂന്ന് മക്കളെ ദാനമായി കൊടുത്തു. മെറിൻ‍ തോമസ്, ഡോ. ജോഷ്വ തോമസ്, അഡ്വ. ലിനിറ്റി തോമസ് ഇന്ന് ഇവർ‍ ശുശ്രൂഷ മുഖത്ത് സജീവമായി നിലകൊള്ളുന്നു.

പാസ്റ്റർ‍ പി.റ്റി. തോമസും സഹധർ‍മ്മിണി സുനില തോമസും ദുബായിയിൽ എങ്ങനെ ശുശ്രൂഷ ചെയ്തുവോ അതിലും ശക്തമായി ഡോ. ജോഷ്വയോടു ചേർ‍ന്ന് അദയ മിനിസ്ട്രിക്കുവേണ്ടി ചുമൽ കൊടുക്കുന്നു. തന്നെയുമല്ല കർ‍ത്താവിന്റെദാസി സുനില തോമസ് അദയ മിനിസ്ട്രീയുടെ പുത്രികാസംഘടനയായ ഡോട്ടേഴ്സ് ഓഫ് ഗ്രേസ് എന്ന ലേഡീസ് പ്രയർ‍ ഗ്രൂപ്പിൻ നേതൃത്വം കൊടുക്കുന്ന മഹിളാരത്നമാണ്. വചനവിത്തുകൾ വിതയ്ക്കുവാനുള്ള സമയം തീരാറായി. കൊയ്ത്തുകാലം അവസാനിക്കാറായി. വചനം എത്തിയിട്ടില്ലാത്ത ഇടങ്ങളിൽ അതിവേഗം വിത്തെറിയുവാൻ‍ നമുക്കിടയാകട്ടെ. കർ‍ത്താവിന് ചെയ്യാൻ‍ കഴിയുന്നതും ദൂതന്മാർ‍ക്കുപോലും ചെയ്യാൻ‍ അനുവദിച്ചിട്ടില്ലാത്തതുമായ സുവിശേഷവേലയിൽ പങ്കാളിയാകുവാൻ‍ കർ‍ത്താവ് നമുക്ക് ഭാഗ്യം തന്നിരിക്കുന്നു. “കൊയ്ത്തു വളരെ ഉണ്ട് സത്യം വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോട് കൊയ്ത്തിലേയ്ക്ക് വേലക്കാരെ അയയ്ക്കേണ്ടതിൻ യാചിപ്പിൻ‍” എന്നു പറഞ്ഞു (മത്താ. 9:37-38). ആകയാൽ നാം വെറുതെ നോക്കി നിൽക്കരുത്. പടുകൂറ്റൻ‍ മന്ദിരങ്ങൾക്കും മറ്റു സ്ഥാപനങ്ങൾക്കും വേണ്ടി കണക്കിലധികം ചിലവഴിക്കുന്ന പണം ആത്മരക്ഷയ്ക്കുവേണ്ടിയുള്ള സുവിശേഷീകരണത്തിന് മാറ്റിവയ്ക്കുവാൻ‍ എല്ലാവർ‍ക്കും ബുദ്ധിയുണ്ടാകട്ടെ, കർ‍ത്താവിന്റെ വചനം പാരിലെങ്ങും പരക്കട്ടെ. “കണ്ണുനീരോടെ വിതയ്ക്കുന്നവർ‍ ആർ‍പ്പോടെ കൊയ്യും വിത്തുചുമന്ന് കരഞ്ഞും വിതച്ചും കൊണ്ടുനടക്കുന്നു. കറ്റചുമന്നും ആർ‍ത്തും കൊണ്ടുവരുന്നു” (സങ്കീ. 126:5-6). കണ്ണുനീരോടെ വിതച്ചുകൊണ്ട് ആർ‍പ്പോടെ കൊയ്യാം എന്ന പ്രത്യാശയോടെ മാതൃക കാട്ടിത്തന്ന അദയ മിനിസ്ട്രീസിനോട് നന്ദിപറഞ്ഞുകൊണ്ട് വാക്കുകൾക്ക് വിരാമം കുറിക്കുന്നു.

– പാസ്റ്റർ‍ രാജൻ‍ ചുനക്കര
Contact: +919072000028
email: adayahministries@gmail.com

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.