എസ്.ഐ. എ. ജി. മലയാളം ഡിസ്ട്രിക്ട് 69-മത് കോൺഫറൻസ് പുനലൂരിൽ നടന്നു

ഷാജി ആലുവിള

പുനലൂർ: സൗത്ത്‌ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ 69മതും, KLM/TC/136/2018 ൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്‌ട്‌ ആയി റെജിസ്റ്റർ ചെയ്തതിനു ശേഷമുള്ള രണ്ടാമത്തെതുമായ കോൺഫ്രൻസ് പുനലൂർ വർഷ ഓഡിറ്റോറിയത്തിൽ വെച്ചു ഇന്ന് നടന്നു.
മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി.എസ്. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. രാവിലെ 9.30ന് ആരംഭിച്ച സമ്മേളനത്തിൽ അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഡോ.ഐസക്. വി. മാത്യു പ്രാർത്ഥിച്ച്‌ സ്വാഗതം അറിയിച്ചു. സൂപ്രണ്ട് റവ. ഡോ. പി. എസ്. ഫിലിപ്പ് മുഖ്യ സന്ദേശം നൽകി. മത്തായി: 16: 13 മുതലുള്ള വാക്യത്തെ അടിസ്ഥാനപ്പെടുത്തി യേശു ആര് എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. പാതാള ഗോപുരങ്ങൾക്ക് തകർക്കാൻ സാധിക്കാത്ത ദൈവസഭയെ കർത്താവ് പണിയുമെന്നും അതിന്റെ പണി തുടർന്നു കൊണ്ടിരിക്കുമെന്നും, പഴയ നിയമ സഭയുടെ നേതാവായി മരുഭൂമിയിൽ സഭയെ നയിക്കാൻ മോശയെ ദൈവം തിരഞ്ഞെടുത്തതുപോലെ പുതിയ നിയമ സഭയെ നയിപ്പാൻ ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു എന്നും ഡിസ്ട്രിക്ട് സൂപ്രണ്ട് ഓർമ്മിപ്പിച്ചു. പ്രായത്തിന്റെ അടിസ്ഥാനത്തിൽ അല്ല സഭയെ നയിക്കേണ്ടത് അഭിഷേകത്തിന്റെയും ശുശ്രൂഷയുടെയും അടിസ്ഥാനത്തിൽ ആയിരിക്കണം എന്നും മോശയും അഹരോനും അതിന്റെ അടിസ്ഥാനത്തിലാണ് നേതാക്കന്മാരായി മരുഭൂമിയിൽ പ്രായാധിക്യത്തിലും ജനത്തെ നയിച്ചതെന്നും ശക്തമായി ചൂണ്ടി കാണിച്ചു. ഒപ്പം വിശുദ്ധിയുടെ മാനദണ്ഡത്തിൽ നാം നില നിൽക്കണമെന്നും സമൂഹത്തിൽ സാക്ഷ്യത്തെ കാത്തുസൂക്ഷിക്കുന്നവരും, മാതൃകയുള്ളവരും ആയിരിക്കണം പാസ്റ്റർമാരെന്നും, വിവാഹ മോചനത്തിനും, അധാർമ്മികതക്കും എതിരായി ശക്തമായി നിലനിൽക്കുന്നവരും ആയിരിക്കണം അസംബ്ലീസ് ഓഫ് ഗോഡ് സമൂഹം എന്നും അദ്ദേഹം ഓർമിപ്പിച്ചു.

ബിസിനിസിന്റെ ഒന്നാം സെക്ഷനിൽ സൂപ്രണ്ട് സ്വാഗതം അറിയിച്ചു സമ്മേളനം ഉൽഘാടനം ചെയ്തു. ഡിസ്ട്രിക്ട് സെക്രട്ടറി റവ. ടി.വി.പൗലോസ് കോൺഫ്രൻസിൽ പങ്കെടുത്ത അംഗങ്ങളുടെ ഹാജർ പ്രസ്‌താവന നടത്തി. കഴിഞ്ഞ കോൺഫറൻസ്സിനുശേഷം നിത്യതയിൽ പ്രവേശിച്ച ശുശ്രൂഷകരെ ഡിസ്ട്രിക്ട് സെക്രട്ടറി അനുസ്മരിക്കയും പാസ്റ്റർ ഓ. ശമുവൽ ആ കുടുംബാംഗൾക്കായി പ്രാർത്ഥിക്കുകയും ചെയ്തു. 68-മത് കോൺഫ്രൻസിന്റെ മിനിട്ട്സ് സെക്രട്ടറിയും, തൻ വർഷത്തെ സൂപ്രണ്ടിന്റെ റിപ്പോർട്ട് റവ.ഡോ. പി. എസ്. ഫിലിപ്പും, എക്സിക്യൂട്ടീവ് മിനിട്ട്സ് റിപ്പോർട് സെക്രട്ടറിയും നടപ്പു വർഷത്തെ വരവ് ചിലവ് കണക്ക് ഡിസ്ട്രിക്ട് ട്രഷറർ റവ. ഏ. രാജനും അവതരിപ്പിച്ചു.
മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട് റവ. ടി. ജെ. സാമുവൽ, എസ്. ഐ. ഏ. ജി. ജനറൽ സെക്രട്ടറി റവ. കെ. ജെ. മാത്യു, ഡോ. ഐസക് ചെറിയാൻ, എക്സിക്യൂട്ടിവ് കമ്മറ്റി അംഗം റവ എം.എ. ഫിലിപ്പ് ഉൾപ്പടെ മറ്റു പല പ്രമുഖരും സമ്മേളനത്തിൽ സമ്മന്തിച്ചു. ജല പ്രളയ ദുരന്തത്തിൽ ദുരന്തം നേരിട്ടവർക്കായി സാമ്പത്തിക സഹായം ചെയ്യുവാൻ മുൻകൈ എടുത്തു സഹകരിച്ച ഡോ.ഐസക് ചെറിയാനെ പ്രത്യേകാൽ അനുമോദിച്ചു. വിവിധ വിഷയങ്ങളുടെ ചർച്ചയും, നിർദ്ദേശങ്ങളോടും സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടും റവ കെ. ജെ. മാത്യു വിന്റെ പ്രാർത്ഥനയോടും കൂടെ 69 ആമത് ഡിസ്ട്രിക്ട് കോൺഫ്രൻസ് രണ്ടു മണിയോട് കൂടി അവസാനിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.