ഏ. ജി. കരുനാഗപ്പള്ളി സെക്ഷനിൽ നേതൃത്വ മാറ്റം.അലക്‌സാണ്ടർ സാമുവേൽ പ്രസ്‌ബിറ്റർ.

ഷാജി ആലുവിള

കരുനാഗപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ പ്രസ്‌ബിറ്ററായി പാസ്റ്റർ അലക്സാണ്ടർ ശാമുവേൽ തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ വെളുത്തമണൽ സഭാ ശുശ്രൂഷകനായ പാസ്റ്റർ അലക്സാണ്ടർ ആലപ്പുഴ വെസ്റ്റ് , മുണ്ടക്കയം സെക്ഷനുകളിൽ മുൻപ് പ്രസ്‌ബിറ്റർ ആയിരുന്നു .

ശൂരനാട് ഏ. ജി. ചർച്ചിൽ വെച്ചു നടന്ന തെരഞ്ഞെടുപ്പു സമ്മേളനത്തിൽ മധ്യമേഖലാ ഡയറക്ടർ റവ. ജോസുകുട്ടി അധ്യക്ഷത വഹിച്ചു. മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഡോ. ഐസക്. വി. മാത്യു എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നിരീക്ഷകനായിരുന്നു. ദൈവത്താൽ തെരഞ്ഞെടുക്കപ്പെടുന്നവർ ദൈവ നിയോഗത്തോടെയും, സംശുദ്ധിയോടും കർതൃവേലയിൽ വർദ്ധിച്ചു വരണം എന്നും അദ്ദേഹം പ്രബോധിപ്പിച്ചു.
ഡിസ്ട്രിക്ട് ഓഫീസിൽ നിന്നും ലിജോ കുഞ്ഞുമോൻ ഇലക്ഷൻ ചുമതല വഹിച്ചു.

സെക്ഷനിൽ ഉള്ള 24 സഭാശുശ്രൂഷകൻമാരും പ്രതിനിധികളും ചേർന്നാണ് അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള കമ്മറ്റിയെ തെരഞ്ഞെടുത്തത്. പ്രസ്‌ബിറ്റർ പാസ്റ്റർ അലക്സാണ്ടർ ശാമുവേൽ (വെളുത്തമണൽ ഏ. ജി) സെക്രട്ടറി പാസ്റ്റർ റോയി ശാമുവേൽ (കരുനാഗപ്പള്ളി ഏ. ജി), ട്രഷാർ പാസ്റ്റർ കെ.സി.മാത്യു (കല്ലേലി ഏ. ജി.) എന്നിവരെയും കമ്മറ്റി അംഗങ്ങളായി ജോസഫ്‌ ഫെർണാണ്ടസ് (തെക്കും ഭാഗം), ജോൺ കളീക്കൽ (തേവലക്കര,)എന്നിവരെയും തെരഞ്ഞെടുത്തു. പാസ്റ്റർ കെ.ജോയി ആയിരുന്നു നിലവിലെ സെക്ഷൻ പ്രസ്‌ബിറ്റർ.

-ADVERTISEMENT-

-ADVERTISEMENT-

You might also like