കരിയർ ഗൈഡൻസ് ക്ലാസും അവാർഡ് ദാന ചടങ്ങും

പന്തളം: ഐപിസി പന്തളം സെന്റർ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് തുമ്പമൺ താഴം ഐപിസി കർമ്മേൽ ഹാളിൽ വെച്ച് നടത്തപ്പെട്ടു. ഇക്കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
പാസ്റ്റർ സാബു മാത്യു അധ്യക്ഷതവഹിച്ച മീറ്റിംഗ് ഐപിസി പന്തളം സെൻട്രൽ മിനിസ്റ്റർ പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. റവ ഡോക്ടർ ബിനു ആലുംമൂട്ടിൽ ക്ലാസുകളെടുത്തു. എസ്എസ്എൽസി ഉന്നത വിജയം നേടിയ അഭ്യാസ സാം, ലിൻസി റെജി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഐസക് സാം സുബി ഷിബു എന്നിവർക്ക് ക്യാഷ് അവാർഡ് നൽകി ആദരിച്ചു.

പ്രൊഫസർ പീറ്റർ വർഗീസ് പട്ടശ്ശേരി വിജയികൾക്ക് ആശംസകൾ അറിയിച്ചു. സാമൂഹിക നന്മയ്ക്ക് വേണ്ടി പെന്തക്കോസ്ത് സമൂഹം ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
ഐപിസി പന്തളം സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി കെ സാമുവൽ കുട്ടി പി വൈ പി എ പ്രസിഡന്റ് ഇവാഞ്ചലിസ്റ്റ് വിപിൻ പള്ളിപ്പാട് പി വൈ പി എ സെക്രട്ടറി റിജു തുടങ്ങിയവർ മീറ്റിങ്ങിനു നേതൃത്വം കൊടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.