‘പ്രകൃതിക്ക് ഒരു കുട’ പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ചു

കോട്ടയം: സി സി വൈ എം ന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ കോട്ടയം ജില്ലയുടെ വിവിധ ഇടങ്ങളിൽ നടന്ന പ്രകൃതിക്ക് ഒരു കുട പദ്ധതിയുടെ ഉത്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ സണ്ണി പാമ്പാടി സി സി വൈ എം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാടിനു പ്ലാവിൻ തൈ നൽകി കൊണ്ട് നിർവഹിച്ചു.

കോട്ടയം ജില്ലാ എച്ച് എം ഐ പ്രൊമോഷനാൾ സെക്രട്ടറി സുബി കുര്യാക്കോസ് മുഖ്യ സന്ദേശം നൽകി, കോട്ടയം ജില്ലാ സി സി വൈ എം കോഡിനേറ്റർ സാബു സി അധ്യക്ഷനായിരുന്നു. സൗണ്ട് ഓഫ് റെവലേഷൻ ടീം ഗാനങ്ങൾ ആലപിച്ചു. ഒളശ്ശ റെവലേഷൻ സഭ ആതിഥ്യം വഹിച്ചു. തൊണ്ടമ്പറൽ യൂ പി എസ് സ്കൂൾ ഹെഡ്മാസ്റ്റർ ആദ്യ തൈ നട്ടു. പിന്നാലെ അദ്ധ്യാപകരും, നാട്ടുകാരും, റെസിഡൻസ് അസോസിയേഷൻ പ്രേധിനിധികളും നടീലിൽ പങ്ക് ചേർന്നു.

പ്രകൃതി സംരക്ഷണ കേരള യാത്ര ചെയർമാൻ സജി കുഴിവേലിപ്പടി വൃക്ഷ തൈകൾ സമ്മാനിച്ചു. പ്രകൃതി സംരക്ഷണ പ്രതിജ്‌ഞ കോട്ടയം മുനിസിപ്പൽ ക്രേഷ് സ്റ്റാഫ് സെക്രട്ടറി ശോഭിത ചൊല്ലി കൊടുത്തു. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി പേപ്പറിൽ ആണ് തൈകൾ വിതരണം നടത്തിയത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like