ലേഖനം:അപഖ്യാതി ഒരിക്കലും പരത്തരുത് | പാസ്റ്റർ ഷാജി ആലുവിള

ശിക്ഷാ നിയമ പ്രകാരം ഇതു ഒരു കുറ്റ കരമായ പ്രവർത്തി ആണ്.ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടു ആർക്കു നേരെയും അപമാനങ്ങൾ തൊടുത്തു വിടരുത്.ഈ പൊതു തത്വം നമ്മൾ കേട്ടിട്ടുണ്ട്.പലപ്പോഴും പറ്റുന്ന തെറ്റ്, കേൾക്കുന്നതിന്റെ നിജാവസ്ഥ മനസിലാക്കാതെ പ്രചരിപ്പിക്കുന്നതാണ്.”ഗ്രന്ഥം മൂന്നു പകർത്തിയപ്പോൾ മിത്രം മൂത്രം” ആയി മിത്രം എന്നു ഗുരു പറഞ്ഞത് ശിഷ്യരിൽ മൂന്നാമൻ എഴുതിയപ്പോൾ അത് മൂത്രമായി മാറി.ഇത് പോലെ ആണ് ഏറെ കുറെ നമ്മുടെ ഇടയിൽ നടക്കുന്ന മിക്ക ദുർ വർത്തമാനങ്ങളും.
അപരനോട് അമർഷവും,വിദ്വേഷവും ഉള്ളിൽ ഉണ്ടെങ്കിൽ എന്ത് നീചത്വവും പറയുവാനും പ്രചരിപ്പിക്കുവാനും ആർക്കും ഒരു മടിയും ഇല്ല. ഓർക്കുക അപമാനിതന്റെ വേദന അറിയണമെങ്കിൽ സ്വന്തം ഹൃദയം അപമാനത്താൽ വേദനിക്കണം.നിറഞ്ഞ കർമ്മശേഷി ഉണ്ടെങ്കിലും അപമാനങ്ങകളെ ഭയന്ന്‌ ഒന്നും ചെയ്യാതെ നിഷേധചിന്തക്കും ,ആലസ്യത്തിനും അടിമപ്പെട്ടു നിഷ്ക്രിയരായി തീരുന്നവർക്ക് ഒരു നേട്ടവും കൈവരിക്കാൻ ആകില്ല. മഹത്തായ ജീവിതം അപഖ്യാതികളെ ഭയന്ന് മടിപിടിച്ചു വ്യർദ്ധമാക്കുവാൻ ഉള്ളതല്ല.ആകയാൽ അപമാനിതൻ ദൈവമുൻപാകെ ജോസഫിനെ പോലെ കുറ്റമറ്റവൻ ആണകിൽ കേട്ടു കേൾവിക്കു ഒരിക്കലും ചെവി കൊടുക്കരുത്.
ജീവിതത്തിന് ഒരു അർത്ഥവും ലക്ഷ്യവും ഉണ്ട്. അത് നഷ്ടപ്പെടുത്തുന്ന ഏത് പ്രചാരണവും പറന്നു പോകുന്ന അപ്പൂപ്പൻ താടിപോലെ പൊള്ളയും നിർഭാരവും ആണെങ്കിൽ നമ്മുടെ ലക്ഷ്യ ബോധം നഷ്ടപ്പെടുകയില്ല.ദൈവം നമ്മെ നിലനിർത്തി കർമ്മേൽ സുഖകരമാക്കി തീർക്കും തീർച്ച.പൊത്തിഫെറിന്റെ കൊട്ടാരത്തിൽ നിന്നും കരാഗ്രഹത്തിൽ അടക്കപ്പെട്ട ജോസഫിനെ പോലെ നിരപരാധി ആണെങ്കിൽ അപരാധം പറയുന്ന ഫറവോന്മാർ ഒരിക്കൽ പറയും” ഇവൻ ദൈവാത് മാവുള്ള മനുഷ്യൻ” എന്ന്‌ . ലജ്ജയും സങ്കടവും തിങ്ങി നിൽക്കുന്ന സന്ദർഭങ്ങളെ ജീവിത പുതുക്കത്തിനുള്ള ആഹ്വാനമാക്കി മാറ്റുക.
ധൈര്യം ക്രിയാത്മകവും,ചലനാത്മകവും ആയ ഒരു ഊർജമാണ്.അതിലുപരി ഒരു നൻമയാണ്. ധൈര്യമില്ലാത്തവൻ ജീവിതത്തിൽ പലപ്രാവശ്യം മരിക്കുന്നു എന്ന് ഷേക്സ്പിയർ പറഞ്ഞിട്ടുണ്ട്. സഭയെയും , സമൂഹത്തെയും,വ്യക്തികളെയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന അപമാനകർത്തക്കൾ വർധിച്ചു വരുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ.ഇങ്ങനെ ഉള്ളവരെ തിരിച്ചറിഞ്ഞു മുന്നേറുക.
മറ്റുള്ളവരെ മനസ്സുകൊണ്ട് അംഗീകരിക്കാൻ പറ്റാതെ വരുമ്പോൾ ആണ് അപക്യാതികൾ ഉണ്ടാക്കുന്നത്. വ്യക്തിത്വം കൊണ്ടോ,ആശയം കൊണ്ടോ അംഗീകാരം കൊടുക്കുവാൻ പറ്റാതെ വരുമ്പോൾ കൃപ നഷ്ടപ്പെട്ട ശൗൽ എന്തും പറഞ്ഞു എന്നു വരാം.സ്വന്തം തെറ്റുകളെ മറക്കുവാൻ അപരനെതിരെ അപഖ്യാതി പറയുന്നവരും ഈ ഗണത്തിൽ പ്പെടുന്നു. കേൾക്കുന്നതിൽ യാഥാർഥ്യം ഉണ്ടോ എന്നറിയാതെ കേൾക്കുന്നവരിൽ ചിലർ അത് ഏറ്റു ചൊല്ലുന്നു. വിശുദ്ധരായവർ മിണ്ടാതെ ഇരുന്ന് ദൈവീക പ്രവർത്തിക്കായി പ്രാർത്ഥിക്കുക.ദുർഗന്ധം എന്നാളും വമിക്കയില്ല.പതിയെ,പതിയെ ഒരു സുഗന്ധത്തിന്റെ തെന്നി കാറ്റു വീശും.
യാഥാർഥ്യങ്ങൾക്കും,വസ്തുതകൾക്കും വിരുദ്ധമായി ക്രിസ്തുവിനും,ദൈവസഭക്കും,ദൈവദാസന്മാർക്കും എതിരെ അപവാദം പറയുവാൻ ചില ബുദ്ധി ജീവികൾ ആദിമഘട്ടത്തിൽ രംഗത്തെത്തി. സത്യത്തിനു വിയുദ്ധമായി ആശയപരമായ ഒരു ആക്രമണ ശൈലിയാണ് അവർ സ്വീകരിച്ചത്.അതിൽ പരമപ്രധാനി ആയിരുന്നു മാർക്കൂസ് ഔറേലിയുസിന്റെ കാലത്ത് (A.D.161-180) ജീവിച്ചിരുന്ന “സെൽസൂസ്”. ക്രൈസ്തവ സമൂഹത്തെ തകർക്കുന്നതിന് ഏറ്റവും എളുപ്പമാർഗം യേശുവിന്റെ വ്യക്തിത്വത്തെ അപമാനിച്ചെഴുത്തുക എന്നതാണ് എന്നും യേൽസൂസ് കരുതി.ബൈബിളിന്റെ ദൈവ വിശ്വാസിയതെയെ വിമർശിക്കുന്ന ‘പോർഫിറി’ പൗലോസിനെയും,പത്രോസിനെയും അപമാനിക്കുന്നതിനുള്ള പഴുതുകൾ കണ്ടുപിടിച്ചു.പാന്തോ എന്ന പട്ടാളക്കാരന് മറിയയിൽ ജനിച്ച ജാര സന്തതിയാണ് യേശു എന്ന്‌ ചിത്രീകരിച്ച സെൽസൂസും,യേശു ചെയ്ത അത്ഭുത പ്രവർത്തികൾ മാന്ത്രിക വിദ്യാ പ്രകടനങ്ങളും,കെട്ടുകഥകളും ആണെന്ന് ചിത്രീകരിച്ച ലൂഷ്യനും യേശുവിനും, ദൈവസഭക്കും എതിരെ അപവാദങ്ങളുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ടു.പക്ഷെ ആ കൊടുംകാറ്റിൽ ക്രിസ്തു വിശ്വാസത്തിന്റെ ശക്തിയും,സ്വാധീനവും, ചൈതന്യവും വർദ്ധിക്കുക ആയിരുന്നു. കൊടുങ്കാറ്റ് തിരിച്ചടിച്ചതാണ് പിന്നീട് ലോകം കണ്ടത്.
സത്യത്തെ ഭയപ്പെടുകയും അംഗീകരിക്കുവാൻ മടിക്കുകയും ചെയ്യുന്ന എതിരാളി സത്യത്തിനെതിരെ എന്നും എവിടെയും ഉപയോഗിക്കുന്ന ഹീന തന്ത്രമാണ് അപഖ്യാതി പറഞ്ഞുണ്ടാക്കുക എന്നുള്ളത്.പക്ഷെ നിഷ്പക്ഷമായി ചിന്തിക്കുന്ന പ്രബുദ്ധരായവർ ആ കുടില തന്ത്രത്തെ വിവേചിക്കയും അവഗണനയോടെ തള്ളിക്കളയുകയും ചെയ്യും.സത്യം മാത്രമേ ജയിക്കു, അതിന് മൽസരം വേണ്ട.അപമാനങ്ങൾ കേട്ട് ഉത്സാകത്തിന്റെ അണുക്കൾ ആരിലും നശിക്കരുത്.അപരാധങ്ങളിൽ നിരപരാധികൾ എങ്കിൽ കർമ്മത്തിൽ ഉത്സാഹികൾ ആകുക.വരും കാലങ്ങളിൽ ജനം സത്യം മനസിലാക്കും.പ്രചോദനവും,പ്രേരക ശക്തിയും,മേമ്പൊടിക്ക് സർഗാത്മകതയും ചേർന്നാൽ ഉത്സാഹം ആയന്ന് പ്രചോദക ഗ്രന്ഥകാരൻ ബോസെനറ്റ് പറഞ്ഞിട്ടുണ്ട്.ഒരുവനെ പുകഴ്‌ത്താൻ പറ്റുന്നില്ലങ്കിൽ ഇകഴ്ത്തരുത് അതിനാൽ അവൻ തളർന്നു പോകും.സഹോദരൻ തെറ്റി എന്ന്‌ ബോധ്യപ്പെട്ടാൽ അവനെ തിരുത്തി നന്മയിലേക്ക് നടത്തുക.സത്യം എന്താണെന്നു അറിയാതെ കേൾക്കുന്നതെല്ലാം പറഞ്ഞൂ പരത്തരുത്, വൃഥാ വിധിക്കയും ചെയ്യരുത്. അതു ഒരു ദൈവപൈതാലിന് യോജിച്ചതും അല്ല.വ്യാജം പറയുന്നത് പാപവും,സം ശയവിചാരങ്ങളെ വിധിക്കുന്നത് തെറ്റും ആകുന്നു.ആകയാൽ ആരും ആരെയും തകർക്കുന്നവർ ആയിത്തീരരുത്.അപവാദി നമ്മെ കുറിച്ച് അപവാദം പറയാതിരിക്കേണ്ടതിന് വിശ്വാസികൾക്ക് മാതൃകയോടെ, ഈ ലോക ജീവിതത്തിൽ നമുക്ക് മുന്നേറാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like