ലേഖനം:തിരിച്ചറിവോടെ പ്രമാണങ്ങളെ കാത്തു സൂക്ഷിക്കുക | പാസ്റ്റർ ഷാജി ആലുവിള

ആട്ടിൻ കൂട്ടി കളെ തമ്മിൽ ഇടിപ്പിച്ചു ചൂട് ചോര നക്കികുടിക്കുന്ന രാഷ്ട്രീയ ചെന്നായ്ക്കളെ എല്ലാ മത വിശ്വാസികളും തിരിച്ചറിടണം. ഈ കുറുക്കൻ മാർ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ മറ്റൊരു യുദ്ധഭൂമി ആക്കും ഇവിടെ. ഒരു മത ത്തിന്റെയും വിശ്വാസപ്രമാണം വെച്ച് ഒരു വ്യക്തി പോലും ഇല്ലായ്മ ആകരുത് ഒരു തുള്ളി ചോരപോലും ഈ കുറുക്കന്മാർ കുടിക്കരുത്. എത്രയോ മിഷനറി മാർ കൊലചെയ്യ്പ്പെട്ടു ചുട്ടുകരിക്കപ്പെട്ടു പീഡിപ്പിക്കപ്പെടുന്നു. കൊന്നിട്ടും കരിച്ചിട്ടും തകർത്തിട്ടും ഒറ്റ രാഷ്ട്രീയ ക്കാരും അതൊന്നും മുതലാക്കാൻ ആരെയും ഞങ്ങൾ അനുവദിച്ചില്ല.എല്ലാം സഹിച്ചു, നിര ത്തിൽ ഇറങ്ങി വിപ്ലവം സ്രഷ്ട്ടിക്കാതെ കണ്ണീരോടെ പ്രാർത്ഥിക്കയും ഉപദ്രവിക്കുന്നവരെ സ്നേഹിക്കയും അത്രേ ചെയുന്നത്. സഹനത്തിന്റെയും, സാഹോദരിയത്തിന്റെ മാർഗത്തിലൂടെ. ആറാം തിരുമുറിവിൽ കത്തി കയറിയ പ്രതിക്ഷേധം പോലും പ്രാർത്ഥനകൊണ്ടാണ് നേരിട്ടത്. സാക്ഷരത യുടെ മുൻപിൽ യശസ് ഉയർത്തി നിൽക്കുന്ന കേരളം, മത മൈത്രിയുള്ള ദൈവത്തിന്റെ സ്വന്തം നാടാണ്. ക്രിസ്തുവിന്റെയും അയ്യപ്പന്റേയും അല്ലാഹുവിന്റെയും പേരിൽ തല്ലി തകരരുത് നമ്മുടെ സാഹോദര്യം. വെള്ളം കലക്കി ഇട്ടിട്ടു മീൻ ഇളകുന്നത് നോക്കി സുഖിക്കുന്ന ചൂണ്ടക്കാരെയും വല ക്കാരെയും ഒന്നു തിരിച്ചറിയണം നാം. വിശ്വാസവും ആദർശവും എല്ലാ മതവിശ്വാസികളും അതിന്റെ പവിത്രതയിൽ സൂക്ഷിക്കുമ്പോൾ ശെരി ഏത് തെറ്റ് ഏത്‌ എന്ന് തിരിച്ചറിയുകയും തിരഞ്ഞെടുക്കുന്നത് ഒരുവന്റെ മൗലീക അവകാശവുമാണ് എന്ന് മനസിലാക്കുകയും വേണം. ദൈവം വിശുദ്ധനാണ്. അദ്ദേഹത്തിന്റെ വിശുദ്ധിയെ ആർക്കും മലിന പ്പെ ടുത്താൻ പറ്റില്ല. അശുദ്ധരായ നമ്മെ പാപം മോചിച്ചു ശുദ്ധീകരിക്കുന്ന ദൈവം സർവ്വശക്തനും ആണ്. അതിനുവേണ്ട ഉപവാസവും, വ്രതവും, നോമ്പും എടുക്കുന്ന വ്യത്യസ്ത വിശ്വാസത്തിലുള്ള വിശ്വാസികൾ പള്ളിയിലും, ക്ഷേത്രത്തിലും, മോസ്കിലും കാണുന്നത് വിശ്വാസത്തിന്റെ ഉൾകണ്ണിൽ ദൈവത്തെ അല്ലേ.ശബരിമല സന്നിധാനത്തിൽ ഒരു പ്രസ്താവന ഉണ്ട് അത് നിങ്ങൾ വായിച്ചിട്ടില്ലേ ‘ തത്ത്വമസി ‘ അതിന്റെ അർത്ഥം, നീ ആരെ അന്വേഷിച്ചു വന്നുവോ അത് നിന്നിൽ ഉണ്ട് എന്നല്ലേ. ദൈവത്തെ നാം അന്വേഷിക്കുമ്പോൾ ദൈവം നമ്മിൽ ഉണ്ട് എന്നു വിശ്വസിക്കണം. ഭക്തിയോടും ഭയത്തോടും ദൈവത്തെ ഭയന്ന് ദൈവത്തിന്റെ സ്വന്തം നാടിനെയും ദൈവാലയങ്ങളെയും അതിന്റെ പവിത്രതയിൽ കാത്തുസൂക്ഷിക്കുക. മത, രാഷ്ട്രീയ കുറുക്കന്മാർ നമ്മുടെ ചോര കുടിക്കാതെവണ്ണം…….. !!!!!

-ADVERTISEMENT-

-ADVERTISEMENT-

You might also like