തുർക്കി തടങ്കലിലാക്കിയ അമേരിക്കൻ പാസ്റ്റർ ബ്രെൻസൺ മോചിതനായി

ന്യൂയോർക്ക് : രണ്ടുവര്‍ഷമായി തുര്‍ക്കി തടവിലാക്കിയ സുവിശേഷ പ്രഘോഷകന് അമേരിക്കന്‍ ഭരണകൂടത്തിന്റെ നിരന്തരമായ സമ്മര്‍ദ്ധത്തിന് ഒടുവില്‍ മോചനം. ആന്‍ഡ്രൂ ബ്രന്‍സണ്‍ എന്ന ഇവാഞ്ചലിക്കല്‍ പ്രെസ്ബിറ്റീരിയന്‍ പാസ്റ്ററെയാണ് തുര്‍ക്കി കോടതി ഇന്നലെ മോചിപ്പിച്ചത്. അദ്ദേഹത്തിന്റെ മോചന വാര്‍ത്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് വഴിയാണ് ലോകത്തെ അറിയിച്ചത്. ‘പാസ്റ്റര്‍ ബ്രന്‍സണ്‍ മോചിതനായി. ഉടന്‍ നാട്ടിലെത്തും’ എന്നാണ് ട്രംപ് ട്വീറ്റു ചെയ്തത്. നേരത്തെ പാസ്റ്ററെ മോചിപ്പിക്കാനുള്ള ട്രംപിന്റെ അന്ത്യശാസനം വകവയ്ക്കാതിരുന്ന തുർക്കിയുടെ മേൽ കടുത്ത സാമ്പത്തിക നടപടികളാണ് അമേരിക്ക എടുത്തിരിന്നത്.
കുര്‍ദിഷ് തീവ്രവാദികളുമായി ബന്ധം പുലര്‍ത്തിഎന കുറ്റമാണ് സുവിശേഷ പ്രഘോഷകന് നേരെ ആരോപിക്കപ്പെട്ടിരിന്നതെങ്കിലും വിശ്വാസത്തിന്റെ പേരിലാണ് ബ്രൻസണെ തുർക്കി അറസ്റ്റ് ചെയ്തതെന്ന ആരോപണവും ശക്തമായിരിന്നു.
തുടർന്ന് തുർക്കിക്കുമേൽ അമേരിക്ക ചില ഉപരോധങ്ങൾ ഏർപ്പെടുത്തുകയും തുർക്കി കയറ്റുമതി ചെയ്യുന്ന വസ്തുക്കളുടെ മേൽ ഇരട്ടി ചുങ്കം ഏർപ്പെടുത്ഏർപ്പെടുത്ത്തുകയും ചെയ്തിരുന്നു. കുടുംബത്തോടൊപ്പം തുർക്കിയിലെ ഇസ്മിർ നഗരത്തിൽ താമസിച്ചിരുന്ന പാസ്റ്റർ ബ്രൻസനെ 2016 ഒക്ടോബർ മാസമാണ് വ്യാജം ആരോപണം ഉന്നയിച്ച് തുർക്കി പോലീസ് കസ്റ്റഡിയിൽ എടുത്തത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like