ജമ്മുകാശ്മീരിലെ അപ്പോസ്തലൻ പാസ്റ്റർ പി.ടി. സാമൂവേൽ കർതൃസന്നിധിയിൽ

KE News Desk | New Delhi

 

ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ ആദ്യ കാല സുവിശേഷപ്രവർത്തകനും ജമ്മുവിലെ റിയാസി ജില്ലയിലെ ഐപിസി സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി.ടി സാമുവൽ കർത്തൃസന്നിധിയിൽ പ്രവേശിച്ചു. തടിയൂർ കാര്യാലിൽ കുടുംബാംഗമാണ്. ജമ്മു കാശ്മീരിലെ ആദ്യകാല സുവിശേഷ പ്രവർത്തകരിൽ ഒരാളായിരുന്നു. ജമ്മുവിലെ പലയിടങ്ങളിലും ആദ്യമായി സഭാ സ്ഥാപന പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിച്ച സുവിശേഷകനാണ് പാസ്റ്റർ സാമുവൽ. ജമ്മുവിലെ റിയാസി ജില്ലയിലെ ആദ്യ പെന്തെക്കോസ്‌ത്‌ സഭയുടെ സ്ഥാപകനുമാണ് പാസ്റ്റർ പി ടി സാമുവൽ. ഭാര്യ: പരേതയായ ലില്ലി സാമുവേൽ. മക്കൾ: സൂസൻ വർഗീസ് (ഭർത്താവ്: റവ. ലാലു വർഗീസ്, ഡൽഹി), പാസ്റ്റർ.പി. തോമസ് സാമുവൽ ഓപ്പറേഷൻ അഗാപ്പെ, ജമ്മു. (ഭാര്യ: ലീന), ജോസഫ് സാമുവൽ,ഡൽഹി (ഭാര്യ: സെജി), പാസ്റ്റർ മോസസ് സാമുവൽ (ഭാര്യ : ക്രിസ്റ്റി), ലിറ്റി ജേക്കബ് (ഭർത്താവ്: ജേക്കബ് ജോയ്,അഹമ്മദാബാദ്).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading