യു.പി.എഫ്.കെ. ലീഡേഴ്സ് മീറ്റിങ്ങും ദൈവദാസന്മാർക്കുള്ള സ്വീകരണവും ജൂൺ 13-ന്

KE News International Desk

കുവൈറ്റ് സിറ്റി: യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് ഓഫ് കുവൈറ്റിന്റെ (UPFK) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ലീഡേഴ്സ് മീറ്റിങ്ങും ദൈവദാസന്മാർക്കുള്ള സ്വീകരണവും സംഘടിപ്പിക്കുന്നു. 2026 ജൂൺ 13 ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് കുവൈറ്റിലെ എൻ.ഇ.സി.കെ (NECK) ദിവാനിയ ഹാളിൽ വെച്ചാണ് സമ്മേളനം നടക്കുക. ‘ഒരു വിശ്വാസം, ഒരു കുടുംബം, ഒരു ദൗത്യം’ (One Faith. One Family. One Mission) എന്ന ആപ്തവാക്യത്തോടെയാണ് ഈ വർഷത്തെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് അഹമ്മദി പാസ്റ്റർ ബിജു ജോൺ, ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് പാസ്റ്റർ റെഞ്ചി എം. ജോൺ, കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ സൈമൺ ജോസഫ് എന്നിവർക്ക് പ്രത്യേക സ്വീകരണം നൽകും. കുവൈറ്റിലെ വിവിധ പെന്തക്കോസ്ത് സഭകളിലെ ശുശ്രൂഷകരും പ്രതിനിധികളും ലീഡർമാരും ഈ യോഗത്തിൽ സംബന്ധിക്കുമെന്ന് യു.പി.എഫ്.കെ ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading