മക്കള്‍ ഉള്ളവരെക്കാള്‍ നൂറിരട്ടി ഭാഗ്യമുള്ളവരാണ് മക്കളില്ലാത്തവര്‍; ജസ്റ്റിസ് കമാല്‍ പാഷ

ആലുവ: ഇന്നത്തെ സമൂഹത്തില്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് ഭാരമാകുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. അതുകൊണ്ടു തന്നെ മരണശേഷം അല്ലാതെ നമ്മുടെ സ്വത്തുക്കള്‍ ഒരിക്കലും പങ്കുവെയ്ക്കരുതെന്ന് കമാല്‍ പാഷ പറയുന്നു.

അങ്ങനെ ചെയ്താല്‍ അവസാനം നമുക്ക് കണ്ണീര്‍ മാത്രമെ ഉണ്ടാകുകയുള്ളൂവെന്ന് അദ്ദേഹം തുറന്നടിച്ചു. സ്വത്ത് വകകള്‍ മരിക്കുവോളം ആര്‍ക്കും എഴുതി നല്‍കരുത്. മരണത്തിന് ശേഷം അര്‍ഹതയുള്ളവരുടെ കൈകളിലെത്തിക്കോളും. മക്കള്‍ ഉള്ളവരേക്കാള്‍ ഇല്ലാത്തവരാണ് ഭാഗ്യവാന്മാരെന്നും ജസ്റ്റിസ് പറഞ്ഞു. എടയപ്പുറത്ത് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അയല്‍വാസികള്‍ക്ക് പോലും പരസ്പരം പരിചയമില്ലാത്ത കാലഘട്ടത്തിലൂടെ സമൂഹം കടന്നുപോകുമ്ബോള്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം മനുഷ്യരെ അടുപ്പിച്ചുവെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ പറഞ്ഞു. ദുരന്തം വന്നപ്പോള്‍ ജാതിയും മതവും രാഷ്ട്രീയവും മറന്നാണ് ജനം ഒന്നിച്ചത്. ദുരന്തഘട്ടത്തില്‍ മാത്രമല്ല, എക്കാലത്തും ഇത് നിലനിര്‍ത്താന്‍ നമ്മുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like